1900 അടി ഉയരം; ‘വരന്റെ കൈവിട്ട് വധു’; വൈറൽ ഫോട്ടോഷൂട്ട്

viral-photoshoot
SHARE

1900 അടി ഉയരത്തിൽ ‘കൈവിട്ട’ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ രോഷം നിറയ്ക്കുകയാണ്. അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് വൈറലായത്.

1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയുടെ മുകളിലായിരുന്നു ഫോട്ടോഷൂട്ട്. വിവാഹവസ്ത്രം ധരിച്ച്, പാറയുടെ തുമ്പത്ത്, വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നിൽക്കുകയാണ് വധു.

ചിത്രം വൈറലായതോടെ പലകോണിൽ നിന്നും രോഷം ശക്തമായി. എന്നാൽ എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയായിരുന്നു ഈ ഫോട്ടോഷൂട്ട്. ഹൈക്കിങ് വിദഗ്ധർ ഉള്‍പ്പടെയുള്ളവർ ചുറ്റിലുമുണ്ടായിരുന്നു. ഏറെ വൈറലായ ‘കൈവിട്ട’ ചിത്രം ഒരു കയറിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്നും സംഘം വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ ആഘോഷത്തെ ബാധിച്ചതോടെയാണ് സാഹസികത നിറഞ്ഞ ഈ ഫോട്ടോഷൂട്ടിന് ദമ്പതികൾ തയാറെടുത്തത്. ഏതായാലും ചിത്രങ്ങൾ ലോകമെങ്ങും വൈറലായതിന്റെ സന്തോഷത്തിലാണ് ഇവർ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...