ഭാര്യയെ സ്രാവ് പിടിച്ചു; കയ്യേറ്റം ചെയ്ത് ഭർത്താവ്; പിന്നീട്

shark-attack-beach
ചിത്രം, വിഡിയോ കടപ്പാട്: എബിസി ന്യൂസ്
SHARE

സ്രാവ് പിടികൂടിയ ഭാര്യയെ രക്ഷിക്കാൻ സ്രാവിനെ കയ്യേറ്റം ചെയ്ത് ഭർത്താവ്. സർഫിങ്ങിനിടയിയിലാണ് യുവതിയെ മൂന്ന് മീറ്ററോളം നീളമുള്ള  സ്രാവ് ആക്രമിച്ചത്. ഇതു കണ്ട ഭർത്താവ് ഓടിയെത്തി സ്രാവിനെ ഇടിക്കുകയായിരുന്നു. മൂക്കിനും ശരീരത്തുമെല്ലാം ആവുന്ന വിധം മർദ്ദനം തുടർന്നു. ഒടുവിൽ സ്രാവ് യുവതിയെ വിട്ട് കടലിലേക്ക് മടങ്ങി. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വേയ്ൽസിലുള്ള ഷെല്ലി ബീച്ചിലാണ് സംഭവം.

35 വയസ്സുകാരിയായ ഷാന്റലെ ഡോയലും ഭർത്താവും കൂടിയാണ് ഷെല്ലി ബീച്ചിൽ സർഫിങ്ങിനെത്തിയത്. സർഫിങ്ങിനിടയിലാണ് ഷാന്റലെയുടെ വലതു കാലിൽ ഗ്രേറ്റ് വൈറ്റ് ഷാർക്ക് പിടുത്തമിട്ടത്. ഭാര്യ ആക്രമിക്കപ്പെടുന്നത് കണ്ട് ഭർത്താവ്  സർഫിങ് ബോര്‍ഡിൽ നിന്നും വെള്ളത്തിലേക്ക് കുതിച്ചു ചാടി സ്രാവിനെ ആഞ്ഞിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

ഷാന്റലെയുടെ കാലിലെ പിടുത്തം വിടുന്നത് വരെ ഭർത്താവ് സ്രാവിനെ മർദ്ദിച്ചു. സ്രാവ് കാലിലെ പിടിവിട്ടപ്പോൾ ഭാര്യയുമായി കരയിലേക്ക് തിരിച്ചു നീന്തി. പരുക്കേറ്റ ഷാന്റലെയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഷാന്റലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റൽ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിനു ശേഷം ബീച്ച് താൽക്കാലികമായി അടച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...