ബംബർ മാത്രമെടുക്കുന്ന റെജിൻ; ഒടുവിൽ ബംബറടിച്ചു: 5 കോടി രൂപ

ernakulam-rejin-winner
SHARE

പെരുമ്പാവൂർ ∙ കേരള സർക്കാരിന്റെ 5 കോടി രൂപയുടെ മൺസൂൺ ബംപർ ലോട്ടറിയുടെ ഭാഗ്യവാൻ ഇവിടെയുണ്ട്. കോടനാട് കുറിച്ചിലക്കോട് കിഴക്കാപ്പുറത്തുകുടി റെജിൻ കെ.രവിയാണ് (37) ആ ഭാഗ്യവാൻ. ചൊവ്വാഴ്ച നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും ഇന്നലെ രാവിലെ ഓൺലൈനിൽ ഫലം നോക്കിയപ്പോഴാണ് താനെടുത്ത എംഡി 240331 എന്ന നമ്പറിനാണ‌ു ഭാഗ്യമെന്ന് റെജിൻ അറിയുന്നത്.ബംപർ ലോട്ടറികൾ മാത്രമെടുത്ത‌ു ഭാഗ്യം പരീക്ഷിക്കുകയെന്ന ശീലം ഫലം കണ്ടു. ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂർ ശാഖയിൽ ഏൽപിച്ചു.

കുറിച്ചിലക്കോട്ടെ ഓടിട്ട ചെറിയ വീട്ടിലേക്കാണ‌ു ഭാഗ്യം വന്നു കയറിയത്.  പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള റെജിൻ കഴ‍ിഞ്ഞ ഫെബ്രുവരി വരെ കുറിച്ചിലക്കോട് കവലയിൽ മീൻ കച്ചവടം നടത്തിയിരുന്നു.അത് ലാഭകരമല്ലാതായതോടെ പെരുമ്പാവൂരിലെ പവർ ലിങ്ക് എൻജിനീയറിങ് കമ്പനിയിൽ ജോലിക്കു കയറി. ഭാര്യ സിബി പവർ ഗാർഡ് എന്ന സ്ഥാപനത്തിൽ ഓഫിസ് ജീവനക്കാരിയാണ്. മകൾ നൈനിക.‘‘ഓണം ബംപറിന് ഒരിക്കൽ 5000 രൂപയടിച്ചതല്ലാതെ ഇതിനു മുൻപു ഭാഗ്യം കടാക്ഷിച്ചിട്ടില്ല.ഇനി സൗകര്യമുള്ള വീടുണ്ടാക്കണം. നാട്ടുകാരായ കുറച്ചു പേർക്കു പ്രയോജനപ്പെടുന്ന സ്ഥാപനം തുടങ്ങണം. ചെറിയ ബാധ്യതകളുണ്ട്. അവ വീട്ടണം.’’ റെജിൻ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...