ഷിഹാബിന്റെ ആമിക്കിത് ആദ്യ പെരുന്നാൾ; കുഞ്ഞിളം ചുണ്ടിൽ മധുരം തൊട്ട് ആഘോഷം

shihab-ammmi
SHARE

കുഞ്ഞിളം നാവില്‍ മധുരം. ഷിഹാബിന്റെ ആമിക്ക് ഇത് ആദ്യത്തെ പെരുന്നാള്‍. ഇരട്ടി സന്തോഷം പങ്കിട്ട് വിഡിയോ. ഷിഹാബിനെ അറിയില്ലേ? വേദനയുടെ നടുക്കയത്തില്‍ നിന്നിട്ടും ശാരീരിക പരിമിതികള്‍ ജീവിതത്തില്‍ വിലങ്ങു തടിയായി നിന്നപ്പോഴും നമ്മളെ പുഞ്ചിരിക്കാന്‍ പഠിപ്പിച്ച മനുഷ്യന്‍. വേദനകളെ പടിക്കു പുറത്തു നിര്‍ത്തി ജീവിതത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയ ഷിഹാബും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളും സോഷ്യല്‍ മീഡിയക്കും പ്രിയങ്കരരാണ്. 

വിധിയെ ഓര്‍ത്ത് പഴിക്കുന്നവരെ സ്വന്തം ജീവിതം കൊണ്ട് പ്രചോദിപ്പിക്കുന്ന ഷിഹാബ് ഹൃദ്യമായൊരു വിഡിയോ പങ്കുവയ്ക്കുകയാണ്. ജീവിതത്തില്‍ കൂട്ടായെത്തിയ പ്രിയമകള്‍ ആമിക്കൊപ്പമാണ് ഷിഹാബിന്റെ വിഡിയോ. ആമിക്കൊപ്പം ആദ്യത്തെ വലിയ പെരുന്നാള്‍ എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ആമിയുടെ നാവില്‍ ആദ്യമായി മധുരം തൊട്ട നിമിഷവും ഷിഹാബ് ഹൃദ്യമായി പങ്കുവയ്ക്കുന്നു. ടിക് 'ടോക് വിഡിയോകളിലൂടെയും മോട്ടിവേഷണല്‍ സ്പീച്ചുകളിലൂടെയും ഏവര്‍ക്കും പ്രിയങ്കരനാണ് ഷിഹാബ്. സിപി ഷിഹാബ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...