പിടിച്ചെടുത്ത മീൻ പൊലീസ് രഹസ്യമായി വിറ്റു; ബാക്കി വീട്ടിൽ കൊണ്ടുപോയി; നാണക്കേട്

police-fish
SHARE

പോത്തൻകോട്: കഠിനംകുളം കായലിൽ നിന്ന് നിരോധനം ലംഘിച്ച് പിടിക്കുന്ന മീൻ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വിൽക്കുകയും ബാക്കി വീട്ടിൽ കൊണ്ടുപോവുകയും ചെയ്തെന്ന് ആരോപണം. സംഭവം മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും രഹസ്യ വിഭാഗത്തിന്റേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം പുറത്തറിയാതെ തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് ചെമ്പഴന്തിക്കു സമീപം വനിതാ എസ് ഐയും പൊലീസുകാരനും ചേർന്ന് രാത്രി പൊലീസ് ജീപ്പിൽ അലങ്കാരച്ചെടി മോഷ്ടിച്ചു കടത്തിയ വാർത്തയ്ക്ക് പിന്നാലെയാണ് മീൻസംഭവം.

രണ്ടു കാര്യവും സേനയ്ക്ക് അപമാനകരമാണെന്നു കരുതുന്ന പൊലീസുകാർ തന്നെ ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തതിൽ അമർഷമുള്ളവരാണ്. വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽപന നടത്തിയപ്പോൾ ആൾക്കൂട്ടം ഒഴിവാക്കാനെത്തിയതായിരുന്നു പൊലീസ്. എല്ലാവരെയും ഓടിച്ച ശേഷം  മീൻ പിടിച്ചെടുത്തു. ഇതിനിടെ ഒരാൾ കായൽ വെട്ടിലേക്ക് എടുത്തു ചാടി. ഭയന്ന  പൊലീസ് സ്ഥലം വിട്ടു. ജീപ്പി‍ൽ കടത്തിയ മീനാണ് പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...