2 മണിക്കൂർ വെറുതേ നോക്കിയിരുന്നു; 19 ലക്ഷത്തിലേറെ കാഴ്ചക്കാർ; വിഡിയോ വൈറൽ

social-media-viral
SHARE

രണ്ട് മണിക്കൂർ വെറുതേയിരുന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ യുവാവ്. 19 ലക്ഷത്തിലേറെ പേരാണ് ഈ വിഡിയോ യൂട്യൂബിൽ മാത്രം കണ്ടിരിക്കുന്നത്. ഇന്തോനേഷ്യൻ യുട്യൂബർ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത  വിഡിയോയിലൂടെ തരംഗം തീർക്കുന്നത്. വെറുതേ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരുന്നാണ് ഇയാൾ വൈറലാകുന്നത്.

10 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോർഡ് തുടങ്ങിയതെന്നും എന്നാൽ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂർ 20 മിനിറ്റ് വരെ വിഡിയോ നീണ്ടു പോവുകയായിരുന്നു എന്നു ദിദിത് പറയുന്നു. മാതാപിതാക്കൾ വിളിച്ചപ്പോഴാണ്  വിഡിയോ അവസാനിപ്പിച്ചത്. ഇയാൾ വിഡിയോയിൽ എത്ര തവണ കണ്ണുചിമ്മി എന്നും ശ്വാസം വലിച്ചു എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...