‘ഇത് ശരിയാവൂല്ല, ചെറുക്കന് റോയൽറ്റി വേണം..’; കമന്റുമായി മലയാളി; വാചകം വൈറൽ

milma-new-post
SHARE

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ..’ അടിച്ചുമാറ്റലിന് ഒരു പരിധി വേണ്ടേ മിൽമേ.. എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ വാചകമാണ് കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയത്. ഇതോടെ പോസ്റ്റിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി. 

ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം.ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയരുന്നുണ്ട്. എന്തായാലും ആത്മവിശ്വാസം പകരുന്ന വാചകങ്ങളുടെ കൂട്ടത്തിൽ ഒരു പടി മുന്നിലാണ് ഫായിന്റെ ഈ വാക്കുകളെന്നാണ് ഉയരുന്ന പ്രതികരണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...