ഇവർ നുണ പറഞ്ഞ് ആദ്യം ജീവിതം നശിപ്പിച്ചു; ഇനി കുടുംബമാണ് ലക്ഷ്യം; ആദിത്യൻ

adithyan-ambili-new
SHARE

നടി ജീജ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നടൻ ആദിത്യൻ ജയൻ രംഗത്ത്. ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്നേഹത്തിൽ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആദിത്യൻ രംഗത്തെത്തി.

കൂടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കുറിച്ച് കുറ്റം പറയുന്നതാണ് ജീജയുടെ പ്രധാന തൊഴില്‍. കുറച്ച് ദിവസം മുമ്പ് മേഘ്ന വിൻസെന്റിനെ കുറിച്ചായിരുന്നു ഇത്. സ്വന്തം കുഞ്ഞിനും മുകളിലാണ് അപ്പുവിനെ കാണുന്നത്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ആദിത്യൻ കുറിച്ചു.

സ്നേഹത്തൂവൽ സീരിയലിൽ അഭിനയിക്കുമ്പോൾ‌ അമ്പിളിയെ ഇഷ്ടമായിരുന്നു. എന്നാൽ അത് അമ്പിളിയോട് പറയുകയോ പുറകെ നടക്കുകയോ ചെയ്തിട്ടില്ല. അന്ന് പ്രണയത്തിലായിരുന്നു എന്ന് ആ സീരിയയിലെ മറ്റാരെങ്കിലും പറഞ്ഞാൽ ജീജയോട് പരസ്യമായി മാപ്പു പറയാൻ തയാറാണെന്നും ആദിത്യൻ വ്യക്തമാക്കി. സ്വസ്ഥമായി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഇനിയും ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടാൽ അത് ജീജയ്ക്ക് ദോഷം ചെയ്യുമെന്നും ആദിത്യൻ താക്കീത് ചെയ്യുന്നുണ്ട്.

ലൊക്കേഷനിലും സംഘടനയിലും നുണ പറഞ്ഞ് ജീജ തന്റെ ജീവിതം നശിപ്പിച്ചെന്നും ഇനി കുടുംബം കൂടി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആദിത്യൻ ആരോപിക്കുന്നു. അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനി വേണ്ടെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...