ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്റെ ഒാർമകളിൽ കുടുംബം; വിടപറഞ്ഞിട്ട് ഒരുവര്‍ഷം

mj-radhakrishnan-01
SHARE

ദൃശ്യങ്ങളിലൂടെ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം.  ആദ്യദേശീയപുരസ്കാരം ലഭിച്ചത് അറിയാതെയാണ് അദ്ദേഹം യാത്രയായത്. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഒാര്‍മകള്‍ പങ്കിടുകയാണ് ഭാര്യ ശ്രീലത രാധാകൃഷ്ണനും മകന്‍ യദുവും.

എ.ജെ. രാധാകൃഷ്ണന്‍ മാഞ്ഞുപോയെങ്കിലും ആ കണ്ണുകള്‍ പകര്‍ത്തിയ കാഴ്ചകള്‍ക്ക് അവസാനമില്ല. മലയാളത്തിലെ കലാമൂല്യമുള്ള ധാരാളം സിനിമകള്‍ അദ്ദേഹത്തിന്റെ ക്യാമറയിലൂടെയാണ് തീയറ്ററുകളിലും പിന്നെ ആസ്വാദക മനസ്സുകളിലേക്കും പടര്‍ന്നിറങ്ങിയത്. 1996 ല്‍ ദേശാടനത്തിനാണ്  മികച്ച ഛായാഗ്രാഹനുള്ള ആദ്യ സംസ്ഥാന പുരസ്കാരം ലഭിച്ചത്. തുടര്‍ന്ന് കരുണം, അടയാളങ്ങള്‍, ഒറ്റക്കയ്യന്‍, ബയോസ്കോപ്, വീട്ടിലേയ്ക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങളിലൂടെ ആറുതവണകൂടി ഈ ശില്‍പം വീട്ടിലെത്തി. കഴിഞ്ഞവര്‍ഷം ഷാജി എന്‍. കരുണിന്റെ ഒാള് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം തന്നെ വന്നുചേര്‍ന്നറിയുന്നതിന് മുമ്പായിരുന്നു രാധാകൃഷ്ണന്റെ വിടവാങ്ങല്‍.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ മകന്‍ യദു സ്വന്തം വഴി തന്നെ തിരഞ്ഞെടുപ്പോഴും രാധാകൃഷ്ണന്‍ പറഞ്ഞത് ഇത്രമാത്രം  മനഃസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ഡോ. ബിജു സംവിധായനം ചെയ്ത ഒാറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ സ്വന്ത്രമായി ക്യാമറ ചലിപ്പിച്ച യദു ദൗത്യം പൂര്‍ത്തിയാക്കി. അച്ഛന്‍ ദേശാടനത്തിന് പോയിരിക്കുകയാണെന്ന് വിശ്വസിക്കാനാണ് യദുവിന് ഇഷ്ടം

അടൂര്‍ ഗോപാലകൃഷ്ന്റെയും ഷാജി എന്‍. കരുണിന്റെയും ടി.വി ചന്ദ്രന്റെയും ജയരാജിന്റെയും ഡോ. ബിജുവിന്റെയും രഞ്ജിത്തിന്റെയും മാത്രമല്ല ചലചിത്രമേഖയിലെ പുതുനാമ്പുകള്‍ക്കുപോലും പ്രിയങ്കരമായിരുന്നു എം.ജെ. രാധാകൃഷ്ണന്റെ ദൃശ്യഭാഷ.  ബാംഗ്ലൂരില്‍ ഫാഷന്‍ ഡിസൈനറായ മകള്‍ നീരജയും അച്ഛന്‍ ഒാര്‍മകളില്‍ ഒപ്പം കൂടാന്‍ വീട്ടിലെത്തിയിട്ടുണ്ട്. ഇന്നുണ്ടായിരുന്നെങ്കില്‍ ഈ കോവിഡ് കാലത്തിനും ആരുംകാണാത്ത ചില കോണുകള്‍ അദ്ദേഹം കണ്ടെത്തുമായിരുന്നു.പൊതുവെ ആള്‍ബഹളങ്ങള്‍ ഇഷ്ടപ്പെടാത്ത എ.ജെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...