ഓൺലൈൻ പ്രാർഥനയ്ക്കിടെ പാൽ കട്ടുകുടിച്ച് പൂച്ച; വൈറൽ വിഡിയോ

cattiger-11
SHARE

വളരെ കാര്യമായി പ്രാർഥനയും മറ്റും നടക്കുമ്പോൾ കുട്ടികൾ പലപ്പോഴും ചെറിയ കുസൃതിയൊപ്പിച്ച് മറ്റുള്ളവരിൽ ചിരി പടർത്താറുണ്ട്. കോവിഡ് കാലത്തെ ഓൺലൈൻ ലൈവ് പ്രാർഥനയ്ക്കിടയിൽ പാൽ കട്ടുകുടിക്കുന്ന പൂച്ചയാണ് ഇത്തവണ താരം. കാന്റർബറി കത്തീഡ്രലിലെ പ്രാ‍ർത്ഥനയ്ക്കിടെയാണ് സംഭവം.

അച്ചൻ വളരെ കാര്യമായി പ്രഭാത പ്രാർത്ഥന നടത്തുന്നതിനിടെ വളർത്തുപൂച്ചയായ ടൈഗർ മെല്ലെ അരികിലെത്തി. ആദ്യം കുപ്പായത്തിൽ തട്ടി നിന്നെങ്കിലും പിന്നെ കസേര വഴി മേശപ്പുറത്തേക്ക് കയറുകയായിരുന്നു. മേശപ്പുറത്ത് കുടിക്കാൻ പകർന്ന് വച്ചിരുന്ന പാൽ കണ്ടതും പൂച്ച തലയിടാൻ നോക്കി. ചെറിയ കപ്പായതിനാൽ നടന്നില്ല. പിന്നെ വൈകിയില്ല. മുൻകാൽ കപ്പിലേക്കിട്ട് നക്കിക്കുടിക്കാൻ തുടങ്ങി. ഒടുവിലാണ് പൂച്ചയുടെ പാലുകുടി അച്ചന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രാർഥന കഴിഞ്ഞതും പുരോഹിതൻ പൂച്ചയെ സ്നേഹത്തോടെ തലോടുകയും ചെയ്തു. 

കോവിഡ് കാലമായതിനാൽ കാന്റർബറി കത്തീഡ്രലിലെ  പൂന്തോട്ടത്തിലാണ് പ്രഭാത പ്രാർത്ഥന നടത്തി വരുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...