ദാസൻ 'എക്സ്പ്രസ്'; വയസ് 68; ഹോബി മാരത്തൺ; കോവിഡ് കാലത്തും ഓട്ടം

dasanexpress-03
SHARE

മാരത്തോണ്‍ ഓട്ടം ജീവിതചര്യയാക്കിയ ആളാണ് രാമപുരത്തുകാരന്‍ ദാസന്‍ നായര്‍. 68 വയസ് പിന്നിട്ട ദാസന്‍ ഇതിനോടകം നൂറിലേറെ മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു. മനസില്‍ ചില ലക്ഷ്യങ്ങള്‍ കുറിച്ചിട്ട ദാസന്‍ കോവിഡ് കാലത്തും പരിശീലനം മുടക്കിയിട്ടില്ല. 

പുലര്‍ച്ചെ നാലിന് രാമപുരത്തെ മരോട്ടിക്കല്‍ വീട്ടില്‍ നിന്ന് ദാസന്‍നായര്‍ ഓട്ടം തുടങ്ങും. പത്ത് കിലോമീറ്റര്‍ സഞ്ചരിച്ച് കൂത്താട്ടുകുളത്താണ് സ്റ്റോപ്പ്. റിട്ടേണ്‍ യാത്രയും ഇതേ വേഗത്തില്‍. മാരത്തണിനുള്ള തയ്യാറെടുപ്പാണ്. 

ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു ദാസന്‍ നായര്‍. ജോലിക്കാരനായിരിക്കെ നടതത്തിലായിരുന്നു കമ്പം 2012ല്‍ വിരമിച്ചതിന് പിന്നാലെ ഓട്ടം തുടങ്ങി. ഒരു ഒനൊന്നര ഓട്ടം. നൂറിലേറെ മത്സരങ്ങളില്‍ പങ്കെടുത്തു മിക്കതിലും ഒന്നാമതായി. ഒരു കിലോമീറ്റര്‍ താണ്ടാന്‍ നാലു മിനിറ്റ് മതി ദാസന്. 

വിശ്രമക്കാലത്ത് ഇതിന്‍റെയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ദാ വരുന്നു. 35 വര്‍ഷക്കാലത്തെ നടത്തവും 8 വര്‍ഷത്തെ ഓട്ടവും ദാസനെ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. പുതിയ ദൂരങ്ങള്‍ കീഴടക്കാനുള്ള ദാസന്‍റെ യാത്രയില്‍ സര്‍വ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.

ദാസന്‍ നായരുടെ ഓട്ടം പിടിക്കാന്‍ ഓടിയ കാമറാമാന്‍റെ കിതപ്പാണ് പിന്നാമ്പുറത്ത് കേള്‍ക്കുന്നത്. ഇമ്മാതിരി ഓട്ടം ഓടുന്നയാളെ ദാസന്‍ നായരല്ല ദാസന്‍ എക്സ്പ്രസ് എന്ന് വിളിക്കണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...