‘ജാനകിയമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല; ദയവായി..’; രോഷത്തോടെ എസ്പിബി

janaki-amma-spb
SHARE

‘ഇന്ന് രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാൻ അമ്മയെ വിളിച്ചു. സംസാരിച്ചു അവർ ആരോഗ്യത്തോടെ ഇരിക്കുന്നു. ദയവായി സോഷ്യമീഡിയ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ. ഇത്തരം വ്യാജവാർത്തകൾ അവരെ സ്നേഹിക്കുന്നവർ സഹിക്കില്ല. ദയവായി..നിർത്തൂ..’ രോഷത്തോടും സങ്കടത്തോടും എസ്പിബി രാജ്യത്തോട് അഭ്യർഥിക്കുകയാണ്.

ജാനകിയമ്മ മരിച്ചു എന്ന തരത്തിൽ ഒരു പോസ്റ്റ് രാജ്യമെങ്ങും പ്രചരിക്കുകയാണ്. ഇതു സത്യമാണെന്ന് കരുതി ഒട്ടേറേ പേർ ഇതു പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി എസ്പിബി ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കെ.എസ് ചിത്രയും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...