‘ഇവിടം കൊണ്ട് നിർ‌ത്തിക്കോ; ഇത് അവസാന താക്കീത്’; പൊട്ടിത്തെറിച്ച് ബാല; വിഡിയോ

bala-video
SHARE

‘ഇവിടം കൊണ്ട് നിർത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..’ പൊട്ടിത്തെറിച്ച് ബാല പറഞ്ഞു. തനിക്കെതിരെ ഇപ്പോഴും നടന്ന ആക്രണമങ്ങളിലും വ്യാജ വാർത്തകളിലും താരം എത്രമാത്രം വിഷമിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ബാല പറയുന്നത്: ‘ എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ.

അപ്പോഴാണ് ഇന്നലെ ഒരു വ്യാജവാർത്ത, ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞ്. പിന്നെ ഫോണിലേക്ക് ഒരുപാട് പേരുടെ കോളുകൾ. എന്റെ അച്ഛന്റെ കാര്യം ഓർത്ത് തകർന്നിരിക്കുമ്പോഴാണ് ഇങ്ങനെ വ്യാജവാർത്ത എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ‍ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്...മനസിലാക്കണം..’ രോഷത്തോടെ ബാല പറയുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...