സൈനികര്‍ക്കായി ഞാനിത് ചെയ്യുന്നു; ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നജീമിന്റെ രോഷം

najim-arshad-flat
SHARE

അതിർത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിൽ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായകന്‍ നജീം അര്‍ഷാദ്. തന്‍റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്.

'നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ', നജീം ഫെയ്സ്ബുക്കിൽ കുറിച്ചു. 

അതിർത്തിയിലെ ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ അക്രമത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ക്യാംപെയിൻ രാജ്യത്ത് വ്യാപകമായി പ്രചരിച്ചത്. ഇതോടെ ഇന്ത്യൻ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് വിപണിയിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...