‘തമാശയല്ല, ഇത് അശ്ലീലം’; സ്ത്രീവിരുദ്ധ പോസ്റ്റ് വെഡിങ് ഷൂട്ട്; വൻവിമർശനം

viral-pic-wedding
SHARE

സ്ത്രീകൾ അടിമകളെല്ലെന്ന് വാദിക്കുന്ന ഇക്കാലത്ത് ആ വാദങ്ങളെ തള്ളിക്കളയുന്ന രീതിയിൽ നടന്ന ഒരു വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സിനിമകളെ വെല്ലുംവിധം നടത്തുന്ന പ്രീ വെഡ്ഡിങ്ങ്, പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടുകള്‍ നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു. എന്നാൽ, ഇത്രയും തരംതാഴ്ന്ന രീതിയിലേക്ക് ഈ ഫോട്ടോ ഷൂട്ടുകൾ മാറിയോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും ഈ ചിത്രങ്ങൾ കാണുമ്പോൾ. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള രണ്ട് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഭാര്യയോടു തുണി അലക്കാൻ ആജ്ഞാപിക്കുന്ന ഭർത്താവാണ് ഒരു ചിത്രം. ഭർത്താവിന്റെ ആജ്ഞ ശിരസാ വഹിക്കുന്ന ആ പെൺകുട്ടി ഷർട്ട് അലക്കുന്നതാണ് മറ്റൊരു ചിത്രം. ചിത്രങ്ങൾക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സ്ത്രീകളെ അപമാനിക്കും വിധമാണ് ഈ ഫോട്ടോകളെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് എന്നു പറഞ്ഞ് കാണിക്കുന്ന ഇത്തരം അശ്ലീലങ്ങൾ അനുവദിക്കരുതെന്ന കുറിപ്പോടെയാണ് പലരും ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 

സ്ത്രീകൾ എക്കാലവും പുരഷന്റെ കാൽകീഴിൽ അടിമയായി കഴിയണമെന്ന സന്ദേശം നൽകുന്നതാണ് ഈ ചിത്രങ്ങൾ. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയർക്കു തന്നെ നാണക്കേടാണ് ഇത്തരം ചിത്രങ്ങളെന്നു പറയുന്നവരും നിരവധി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം ചിത്രീകരണങ്ങളെ പ്രോത്സാഹിപ്പിക്കരുത്. സ്ത്രീകൾ വാഷിങ് മെഷീനുകളല്ല. അപമാനകരം എന്നിങ്ങനെയാണ് പലരുടെയും  കമന്റുകൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...