അഞ്ചു വയസ‌ുകാരി കുക്കിങ് വ്ളോഗർ; വൈറലായി കൊട്ടാരക്കര സ്വദേശി

yami-vloger
SHARE

കാർട്ടൂൺ കണ്ട് സമയം കളയാൻ അഞ്ചു വയസുകാരി യാമിക്ക് താല്പര്യമില്ല. എപ്പോഴും ആക്റ്റിവ് ആയിരിക്കണമെന്നാണ് ആഗ്രഹം. അതാണ് ഒമാനിൽ മാതാപിതാക്കൾക്കൊപ്പം താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി യാമിയെ പാചകവ്ലോഗിലേക്കെത്തിച്ചത്. യാമിയുടെ മനസ്സിൽ കുക്കിങ് വ്‌ളോഗ് എന്ന ആശ വന്നത് അമ്മ ഗായത്രിയുടെ കുക്കിങ് വ്‌ളോഗുകൾ കണ്ടിട്ടാവണം. അമ്മയോട് കയ്യോടെ തന്നെ ആഗ്രഹം ഉണർത്തിച്ചു. നാലു വയസുകാരി പാചകം ചെയ്യുക എന്ന് പറഞ്ഞാൽ അതൽപം ശ്രമകരമല്ലേ എന്നാണ് ഗായത്രി ആദ്യം ചിന്തിച്ചത്. പക്ഷേ മകളുടെ ഇഷ്ടപ്രകാരം കുക്കിങ് വ്‌ളോഗുകൾ ചെയ്യാൻ ഗായത്രിഅൽപം പ്രോത്സാഹിപ്പിച്ചു. 

ഗായത്രിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന രീതിയിലായിരുന്നു കുഞ്ഞു യാമിയുടെ പ്രകടനം. നാലുവയസുകാരി ഇത്ര പ്രഫഷനൽ മികവോടെ ഒരു വ്‌ളോഗ് ചെയ്യുക എന്നത് പിന്നീട് അമ്മ ഗായത്രിക്കു മാത്രമല്ല, കണ്ടു നിന്ന പലർക്കും കൗതുകമായി. യാമിക്ക് തന്നെ ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിയായിരുന്നു തുടക്കം.

യാമി ഉണ്ടാക്കിയ പാൽകേക്കും ചിക്കൻ ഫ്‌ളവർ ഡംപ്ലിങ്ങുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആണ് . കുട്ടികൾക്ക് താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ ഈ ലോക്‌ഡൗൺ കാലത്ത് അവർക്കൊപ്പം സമയം ചെലവഴിച്ചാൽ അത് അവരോടു ചെയ്യാനാകുന്ന മികച്ച കാര്യമാകുമെന്ന് അമ്മ ഗായത്രി സുശീലൻ പറയുന്നു.

കുക്കിങ്ങിൽ മാത്രമല്ല തന്റെ കഴിവുകളെന്നു ലോക്‌ഡൗൺ ദിനങ്ങളിൽ യാമി തെളിയിച്ചു കഴിഞ്ഞു. പാചകത്തിനൊപ്പം വാചകത്തിലും മികവു കാട്ടുന്ന വിഡിയോകൾക്ക് പുറമെ, സ്റ്റോൺ പെയിന്റിങ്, ബോട്ടിൽ പെയിന്റിങ്, മോഡലിങ് തുടങ്ങിയ മേഖലകളിലും യാമി മികവു പ്രകടിപ്പിച്ചിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...