കലാകാരൻമാരെ കരകയറ്റാം; ചിത്ര പാടുന്നു; ഏകാം ഒരു കൈത്താങ്ങ്

chithra-wb
SHARE

കോവിഡ് കാലത്ത്  കഷ്ടത അനുഭവിക്കുന്ന കലാകാരൻമാർക്കായി പാടാൻ മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്ര എത്തുന്നു. ലണ്ടൻ ആസ്ഥാനമായ Tutors valley Music ൻ്റെ ഹീൽ ദ വേൾഡ് പരിപാടിയിലൂടെ ഈ ശനിയാഴ്ചയാണ് ചിത്ര പാടുന്നത് .

chithra-two

ഈ കോവിഡ് കാലത്ത് ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്നാണ് അമേച്വർ മേഖലയിലെ കലാകാരൻമാരുടെ ദുരവസ്ഥ . ഒട്ടേറെ പരിപാടികൾ ലഭിക്കേണ്ട ഒരു സീസണാണ് ലോക് ഡൗൺ നഷ്ടമാക്കിയത് . ഒട്ടും പ്രശസ്തരല്ലാത്ത  ഒട്ടേറെ പേരുടെ ക്ഷേമത്തിനായാണ് ലണ്ടൻ ആസ്ഥാനമായ Tutorsvalley Music ഒരു ചെറിയ ശ്രമം നടത്തുന്നത് .  ഹീൽ ദ വേൾഡ് പരിപാടിക്ക് പിന്തുണയുമായി മലയാള ചലച്ചിത്ര ഗായകരുടെ സംഘടനയായ SAMAM ഉണ്ട് . ശനി, ഞായർ ദിവസങ്ങളിൽ Tutorsvalley music ൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി ഇഷ്ട ഗാനങ്ങൾ ആസ്വദിക്കാം. ലണ്ടൻ സമയം വൈകിട്ട് 3.30 നും ഇന്ത്യൻ സമയം രാത്രി 8 മണിക്കുമാണ് ഫെയ്സ് ബുക്ക് ലൈവ് .ഈ മാസം 9ന് തുടങ്ങിയ പരിപാടിയിൽ ഇതിനോടകം എം.ജി.ശ്രീകുമാറും ജ്യോൽസ്നയും തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളുമായി എത്തി . ഈ ശനിയാഴ്ച കെ.എസ്.ചിത്രയും ഞായറാഴ്ച ഗായകൻ കൃഷ്ണചന്ദ്രനും എത്തും .  ഫെയ്സ് ബുക്ക് ലൈവിലൂടെ ഇഷ്ട ഗായകരെ കേൾക്കുന്നതിനും ഇഷ്ടഗാനങ്ങൾ ആസ്വദിക്കുന്നതിനുമൊപ്പം പേജിലെ ലിങ്കിലൂടെ ചെറുതെങ്കിലും , കഴിയുന്ന  സംഭാവന നൽകി കുറച്ച് ജീവിതങ്ങൾക്ക് കൈത്താങ്ങാകുകയും ചെയ്യാം .

MORE IN SPOTLIGHT
SHOW MORE
Loading...
Loading...