വാഹനമില്ല; മരവണ്ടിയിൽ 700 കിലോമീറ്റര്‍ താണ്ടി അതിഥിത്തൊഴിലാളിയും കുടൂംബവും

ramufeet
SHARE

ജീവിതം വഴിമുട്ടുമ്പോള്‍ ഏതുവഴിയും പിന്നിട്ട് എങ്ങനെയും സ്വന്തം വീട്ടിലെത്താന്‍ പെടാപ്പാട് പെടുകയാണ് ഉത്തരേന്ത്യയിലെ അതിഥിത്തൊഴിലാളികള്‍. വാഹനങ്ങളില്‍  പോകുന്നവര്‍ അപകടത്തില്‍പെടുന്നു. വാഹനം കിട്ടാതായപ്പോള്‍ മരവണ്ടിയുണ്ടാക്കി സഞ്ചരിച്ച ഒരു അതിഥിത്തൊഴിലാളിയുടെ കഥ കാണുക.

ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശിലാണ് രാമുവിനും ഗര്‍ഭിണിയായ ഭാര്യ ധന്‍വന്തയ്ക്കും മകള്‍ അനുരാഗിണിക്കും എത്തേണ്ടത്. 700 കിലോമീറ്റര്‍ ദൂരം.  ബസില്ല. ലോറികളിലും കയറിപ്പറ്റാനായില്ല. മരം കൊണ്ട് ചെറുവണ്ടിയുണ്ടാക്കി ഇരുവരെയും ഇരുത്തി രാമു യാത്ര തുടങ്ങി. 

ബാലഘാട്ട് ജില്ലയിലെ ഗ്രാമം അടുക്കാറായപ്പോള്‍ രാമുവിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ പൊലീസെത്തി. ഭക്ഷണവും കുഞ്ഞ് അനുരാഗിണിക്ക് ചെരുപ്പും നല്‍കി. ഒരു വണ്ടിയില്‍ കയറ്റി വീട്ടിലെത്തിച്ചു. കാളവണ്ടി വലിച്ച തൊഴിലാളിയുവാവിന്റെ യാത്ര മധ്യപ്രദേശിലെ തന്നെ മൗവില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കായിരുന്നു. കാളവണ്ടിയും ഒരു കാളയുമുണ്ട്. രണ്ടാമത്തെ നുകത്തിനു താഴെ നിന്ന് യുവാവ് തന്നെ വലിച്ചു. 25 കിലോമീറ്റര്‍പിന്നിട്ട് വീട്ടിലെത്തി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...