കുട്ടികളുടെ ക്രിയേറ്റിവിറ്റിക്ക് ലോക്ക്ഡൗണില്ല: ടിപ്സുമായി ലക്ഷ്മി ഗിരീഷ് കുറുപ്പ്

lockdown-tips
SHARE

പരീക്ഷയെല്ലാം കഴിഞ്ഞ് കളിച്ചു തിമിർത്തു നടക്കേണ്ട കുട്ടികളെല്ലാം ലോക്ക്ഡൗണിലാണ്. കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവന്‍ അടച്ചുപൂട്ടലിലായതിന്‍റെ ബുദ്ധിമുട്ടുകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്. കളിക്കാന്‍ പുറത്തിറങ്ങാന്‍ നിവൃത്തിയില്ല, കൂട്ടുകാരെ കാണാന്‍ പറ്റുന്നില്ല. ടിവിയും പ്ളേസ്റ്റേഷനും യൂട്യൂബുമൊക്കെ മടുക്കാന്‍ തുടങ്ങി. ഇതിനെല്ലാം നിയന്ത്രണം വച്ചിരുന്ന വീട്ടുകാര്‍ അയഞ്ഞതോടെ മുഴുവന്‍ നേരവും മൊബൈലും ടാബും ലാപ്ടോപ്പും കിട്ടുന്നുണ്ട്. പക്ഷേ മക്കള്‍ മടുത്തു തുടങ്ങി. ചില കുട്ടികള്‍ ഉത്കണ്ഠയും നിരാശയും പ്രകടിപ്പിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഹൈപ്പര്‍ ആക്ടിവിറ്റി കൂടിയിട്ടുണ്ട് ചിലരില്‍.

സ്വന്തം വീടിന്‍റെ മുറ്റത്ത് കളിക്കാന്‍ സൗകര്യമുള്ളവരുണ്ട്, കൂട്ടിന് സഹോദരങ്ങള്‍ ഉള്ളവരുണ്ട്. പക്ഷേ ഇതൊന്നുമില്ലാതെ ഫ്ളാറ്റില്‍ അടച്ചിരിക്കുന്നവരുമുണ്ട്. സമ്മര്‍ക്യാമ്പും ഫുട്ബോള്‍ കോച്ചിങ്ങും ഡാന്‍സ് ക്ളാസും വെക്കേഷന്‍ ക്ളാസും ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന കുട്ടികളുടെ സമയം എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാം എന്നതിന് കുറച്ച് ടിപ്സ് പറഞ്ഞുതരികയാണ് പേഴ്സണാലിറ്റി ഡവലപ്മെന്‍റ് ട്രെയിനറായ ലക്ഷ്മി ഗിരീഷ് കുറുപ്പ്. വിഡിയോ കാണാം. 

* വായന പ്രോല്‍സാഹിപ്പിക്കാം. വായിക്കാന്‍ ഒരു പുസ്തകത്തിന്‍റെ ഭാഗം കൊടുത്ത് ചെറിയ കുറിപ്പുകള്‍ തയാറാക്കാന്‍ പറയാം.

 

* ഭാഷാജ്ഞാനം കൂട്ടാന്‍ ദിവസവും ഇംഗ്ളീഷിലോ മലയാളത്തിലോ പുതിയ മൂന്ന് വാക്കുകള്‍ പഠിപ്പിക്കാം.

 

* പുതിയൊരു ഭാഷ പഠിച്ചു തുടങ്ങാം.ഫ്രഞ്ച്, തമിഴ് എന്നിവയ്ക്കൊക്കെ ഓണ്‍ലൈന്‍ പഠനസഹായികളുണ്ട്.

 

* യോഗ പരിശീലിക്കാം, പുറത്തുപോയി കളിക്കുന്നില്ലാത്തതുകൊണ്ടുള്ള വ്യായാമക്കുറവ് പരിഹരിക്കാം.

 

* പാചകം പഠിപ്പിക്കാം, വീട് വൃത്തിയാക്കാന്‍ കൂടെക്കൂട്ടാം.

 

* ക്രാഫ്റ്റ്, തയ്യല്‍ എന്നിവ പഠിക്കാന്‍ ആഗ്രഹമുള്ളവരെ സഹായിക്കാന്‍ വെബ്സൈറ്റുകളുണ്ട്.

 

* കഥാഭാഗങ്ങള്‍ കൊടുത്ത് റോള്‍പ്ളേ ചെയ്യാന്‍ പറയാം.വേഷംകെട്ടുകയോ ഡയലോഗുകള്‍ പറയുകയോ ചെയ്യാം.

 

* വാര്‍ത്താവതാരണം നടത്താന്‍ വിഷയങ്ങള്‍ കൊടുക്കാം, വാര്‍ത്താ അവതാരകരാകുമ്പോള്‍ അന്നന്നത്തെ വാര്‍ത്തകള്‍ അറിയുന്നതോടൊപ്പം ഭാഷയും മെച്ചപ്പടുത്താം.

 

* എന്‍സൈക്ളോപ്പീഡിയ പരിചയപ്പെടുത്താം, ഓരോ ദിവസവും ഓരോ ടോപ്പിക് എന്ന മട്ടില്‍.

 

* ഗാര്‍ഡനിങ്ങില്‍ കൂടെക്കൂട്ടി താല്‍പര്യം ഉണ്ടാക്കിയെടുക്കാം.വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം പരിശീലിപ്പിക്കാം.

 

* പട്ടികകള്‍ പഠിക്കാന്‍ പറ്റിയ സമയമാണ്, കവിതകളും പഠിക്കാം.

 

* അച്ഛനമ്മമാർ ഒന്ന് മിനക്കെട്ടാൽ ലോക്ക്ഡൗൺ കാലത്തെ മടുപ്പുകൾ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...