ബാങ്ക് ഉദ്യോഗസ്ഥരുടെ വീട്ടിലും കുഞ്ഞുങ്ങളും വൃദ്ധരുമുണ്ട്; അശ്രദ്ധ അരുതേ: കുറിപ്പ്

INDIA-HEALTH-VIRUS
SHARE

കോവിഡ് പടരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസികളും സർക്കാർ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. എന്നാൽ ആരോഗ്യമേഖല, മാധ്യമരംഗം, ബാങ്ക് എന്നീ മേഖലകളിലെ അവസ്ഥ അങ്ങനെയല്ല. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന മേഖലകളാണിത്. ബാങ്കുകളിലേക്ക് വരുന്നത് ജനങ്ങൾ കുറയ്ക്കണമെന്ന നിർദേശമുണ്ടെങ്കിൽ പോലും പലരും അത് പാലിക്കാറില്ല. കൊച്ചുകുട്ടികളടക്കമാണ് ബാങ്കിലേക്ക് എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ആശങ്കകൾ പങ്കുവെച്ചിരിക്കുകയാണ് ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയായ നിത്യ എസ് ശ്രീകുമാർ. പയ്യന്നൂർ സ്വദേശിയാണ് നിത്യ. കാസർകോടുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് പയ്യന്നൂർ. അതുകൊണ്ട് തന്നെ ആശങ്കമറച്ചുവെയ്ക്കാതെയാണ് നിത്യയുടെ കുറിപ്പ്. 

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇതൊന്നും ബാധകം അല്ല എന്ന് കരുതുന്ന ആളുകളോട്, .

പേടിപ്പിക്കാൻ പറയുന്നതല്ല പേടിച്ചിട്ടു പറയുന്നതാണ്.

കൊറോണ എന്താണ്? അത് എങ്ങനെ ആണ്‌ പടരുന്നത്, രോഗ ലക്ഷണങ്ങൾ എല്ലാം ഇന്ന് കൊച്ചു കുട്ടികൾക്ക് വരെ മനഃപാഠം ആണ്‌. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും ഘോര ഘോരം പറയുന്നുമുണ്ട്.

പക്ഷെ എല്ലാം അറിയാം ഞാൻ ഇതൊന്നും പാലിക്കില്ല, എനിക്ക് ഇതൊന്നും വരില്ല എന്ന് കരുതുന്ന സാക്ഷര കേരളത്തിലെ വകതിരിവ് ഇല്ലാത്ത പൗരന്മാരെ നിങ്ങളോട് ഒരു വാക്ക്.

കോറോണക്ക് ഹിന്ദു എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ, ദൈവ വിശ്വാസി എന്നോ അവിശ്വാസി എന്നോ, മലയാളി എന്നോ തമിഴൻ എന്നോ, NRI എന്നോ നോട്ടമില്ല. വ്യക്തി ശുചിത്വം പാലിക്കാത്ത ആർക്കും വരാം, ട്രോളുകൾ ആയിട്ടും അല്ലാതെയും ബോധവത്കരണം നടത്തി എന്നിട്ടും തലക്കു അകത്തു കേറാത്തവർ കുറഞ്ഞ പക്ഷം, നിർദേശങ്ങൾ പാലിച്ചു ജീവിക്കുന്നവരുടെ കൂടെ ജീവൻ അപകടത്തിൽ ആവുന്ന പണികൾ ഒപ്പിക്കരുത്. ( പണികൾ ഒപ്പിക്കുന്നതു ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഈ post)

ആരോഗ്യ മേഖലയിൽ ഉള്ളവർ, സർക്കാർ സാമൂഹ്യ പ്രതിബദ്ധത ഉള്ളവർ ആവർത്തിച്ച് പറയുന്ന കാര്യം ഉണ്ട്‌- നിങ്ങൾ വീട്ടിൽ ഇരിക്കൂ, കൂട്ടം കൂടാതിരിക്കു, വ്യക്തി ശുചിത്വം പാലിക്കു, വിദേശത്ത് നിന്ന് വന്നവർ അത് ആരോഗ്യ വകുപ്പിനെ അറിയിക്കു.

ഇത്ര ഒക്കെ പറഞ്ഞിട്ടും എന്താ ഉപയോഗം? വീണ്ടും ശങ്കരൻ on the coconut tree.

എന്റെ വ്യക്തി പരമായ ഒരു അനുഭവം അല്ല ഒരു ആശങ്ക പങ്കു വെച്ചോട്ടെ

Negotiable instrument act അനുസരിച് മാത്രമേ bank കൾക്ക് അവധി ഉള്ളൂ എല്ലാവർക്കും അറിവുള്ള കാര്യം ആണ്‌. ഹർത്താൽ വന്നാലും പ്രളയം വന്നാലും എന്ത് മഹാമാരി വന്നാലും ജോലിക്ക് ഹാജർ ആവേണ്ട ഒരു വിഭാഗം ആണ്‌ bank ഉദ്യോഗസ്ഥർ.

എന്റെ ഭർത്താവ് ഉൾപ്പെടെ 4 പേര് ഞങ്ങളുടെ കുടുംബത്തിൽ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. ഭർത്താവിന്റെ ഏട്ടൻ, ഏടത്തി, ഏടത്തിയുടെ അനുജത്തി. ഇതേ പോലെ ഉള്ള മഹാ മാരി വരുമ്പോ സത്യം പറഞ്ഞാൽ മറ്റാരേക്കാളും ഭയം ആണ്‌ ഞങ്ങൾക്ക്.

1. പൊതു ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒരു വിഭാഗം.

2. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി direct interaction ഉള്ളവർ

3. Inspection അല്ലെങ്കിൽ മറ്റു bank ആവശ്യങ്ങൾക്കായി പുറത്തിറങ്ങി യാത്ര ചെയ്യേണ്ടവർ.

ഇവരോളം അല്ലെങ്കിൽ ഇവരേക്കാൾ ഭയം ആണ്‌ വീട്ടിൽ ഇരിക്കുന്ന ഞങ്ങൾ കുടുംബാംഗങ്ങൾക്ക്.

കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന ഒരു സംഭവം പറയുക ഉണ്ടായി. ഒരു പാസ്ബുക്ക് പതിപ്പിക്കാൻ കുടുംബത്തിൽ ഉള്ള എല്ലാ അംഗങ്ങളേം കൂട്ടി വന്ന ഒരു customer ടെ കാര്യം. തീരെ ചെറിയ കുഞ്ഞു വരെ ഉണ്ട്‌ ആ കൂട്ടത്തിൽ. എന്താണ് ഇത്ര ഏറെ ബോധവത്കരണം നടത്തിയിട്ടും ഇവർക്ക് കാര്യം മനസിലാവാത്തതു?

bank അടുപ്പിച്ചു അടച്ചിട്ടാൽ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി അറിയില്ലാത്തതുകൊണ്ടല്ല, മറിച് പ്രിയപെട്ടവരെ ഓർത്തുള്ള ആശങ്ക കൊണ്ട് പറഞ്ഞു പോവുന്നതാണ്. അവർ ജോലിക്ക് പോയാൽ തിരിച് വീടെത്തിയാലും ഒഴിയാത്ത ആശങ്കകൾ. ബാങ്കിന് അവധി നൽകു എന്ന് പറയാനും അല്ല ഇത് എഴുതിയത്, വകതിരിവില്ലാതെ പെരുമാറുന്ന ആളുകളുടെ എണ്ണം കൂടുതൽ ആയത് കൊണ്ട് ഒന്ന് ഓര്മിപ്പിച്ചതാണ്. സമൂഹവുമായി അടുത്ത് ഇടപഴകുന്ന ഈ വിഭാഗത്തിൽ പെട്ടവരുടെ ആരോഗ്യ കാര്യം കൂടെ ഒന്ന് മനസ്സിൽ വെക്കൂ.

1. ദൂര ദേശത്തു നിന്ന് വന്നവർ, വിദേശത്ത് നിന്ന് വന്നവർ 15 ദിവസത്തിന് ശേഷം വൈറസ് ബാധ ഇല്ലാ എന്ന് ഉറപ്പായ ശേഷം bank സന്ദർശിക്കുക

2. സുരക്ഷിത അകലം പാലിക്കുക

3. ഇടപാടുകൾക്ക്‌ ശേഷം ഉടൻ തന്നെ ബാങ്കിൽ നിന്ന് ഇറങ്ങുക

4. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ബാങ്കിൽ വരുക

5. ഇന്റർനെറ്റ്‌ banking പരമാവധി ഉപയോഗിക്കുക.

6. sanitizer ഉപയോഗിച്ച് കൈകൾ വൃത്തി ആകുക

7. ഉമിനീർ തൊട്ടു നോട്ട് എണ്ണാതെ ഇരിക്കുക

ദയവായി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

ഈ bank ഉദ്യോഗസ്ഥരുടെയും ഒക്കെ വീട്ടിൽ പ്രായമായ ആളുകളും പൊടി കുഞ്ഞുങ്ങളും ഒക്കെ ഉള്ളതാണ്. നിങ്ങൾ ഒരാളുടെ അശ്രദ്ധ മതി ഇവരെ ഒക്കെ ദുരിതത്തിൽ ആഴ്ത്താൻ

ഇന്ന് കാസറഗോഡ് ഉള്ള മഹാൻ ഉണ്ടാക്കിയ പുകിലുകൾ കൂടെ കണ്ടപ്പോ സത്യം പറയാല്ലോ, സാക്ഷരതയിൽ അല്ല കാര്യം വകതിരിവിൽ ആണ്‌ എന്ന് ബോധ്യം ആയി. അത് കൊണ്ട് എഴുതി പോയതാണ്. ഇത്രയും ആത്മാർഥമായി ആളുകൾക്ക് നിർദേശങ്ങൾ നൽകിയ അവിടത്തെ ആരോഗ്യ വകുപ്പിന്റേം മറ്റു ആളുകളുടേം കഷ്ടപ്പാട് വെള്ളത്തിൽ വരച്ച വര പോലെ ആക്കിയില്ലേ അയാൾ.

ദയവായി എല്ലാവരും ജാഗ്രതയോടെ ഇരിക്കുക. നിർദേശങ്ങൾ പാലിക്കുക. നിങ്ങൾക്ക് വേണ്ടി മാത്രമല്ല നമ്മുടെ സമൂഹത്തിനു വേണ്ടി ആണ്‌ എന്ന് ഓർക്കുക

നിത്യ ശ്രീകുമാർ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...