ലോറിക്കാരന് വഴി അറിയില്ല; അകമ്പടി പോയി പൊലീസ് ജീപ്പ്; കയ്യടി: വിഡിയോ

tcr-police-video-viral
SHARE

‘സാറെ, തൃശൂർ മാർക്കറ്റിലേക്കുള്ള വഴിയേതാണ്..’ പൊലീസ് ജീപ്പിന് സമീപം ലോറി നിർത്തി വഴി ചോദിക്കുമ്പോൾ ആ ഡ്രൈവർ ഒട്ടും കരുതിയിരുന്നില്ല. പൊലീസ് ജീപ്പിന്റെ അകമ്പടിയോടെ മാർക്കറ്റിലേക്ക് പോകാൻ കഴിയുമെന്ന്. ലോറിക്ക് അകമ്പടി പോകുന്ന പൊലീസ് ജീപ്പിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

തൃശ്ശൂർ മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിക്കാരനാണ് വഴി അറിയാതെ വഴി അരികിൽ നിന്ന് പൊലീസുകാരനോട് വഴിചോദിച്ചത്. മാർക്കറ്റിലേക്ക് പലവഴി പറഞ്ഞുകൊടുത്തെങ്കിലും തൃശ്ശുരിൽ ആദ്യമായി എത്തിയ ലോറി ഡ്രൈവർക്ക് വഴി മനസിലായില്ല. പിന്നീട് പൊലീസ് ജീപ്പ് മുമ്പേ വിട്ട് വഴി കാണിച്ചുകൊടുത്തു ആ പൊലീസുകാരൻ. ലോറിയിലെത്തിയ ആളുകൾ തന്നെയാണ് അതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടത്. 

സബ് ഇൻസ്പെക്ടർ പ്രശാന്തനാണ് ലോറിക്കാരന് വഴികാണിക്കാന്‍  ജീപ്പുമായി മുന്‍പേ പോയത്. ‌‌കേരളാപൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...