പൊലീസുകാരുടെ 'അഴിഞ്ഞാട്ടം'; സൂംബയിൽ ആടിത്തിമിർത്ത് 750 പേർ യൂണീഫോമിൽ; വിഡിയോ

മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും വളരെ‌യധികമുള്ള ജോലിയാണ് പൊലീസുകരുടേത്. ദിവസവും അക്രമവും കൊലയും എല്ലാം കണ്ടും കേട്ടും സമ്മർദ്ദങ്ങൾക്ക് ആക്കം കൂടിക്കൊണ്ടിരിക്കും. ഇതിൽ നിന്ന് മനസ്സ് ശാന്താമാക്കാനുള്ള നിരവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കുന്നുണ്ട്. ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസം പൊലീസുകാർ ചേർന്ന് നടത്തിയ സൂംബ നൃത്തം സോഷ്യൽ മിഡിയയിൽ വൈറലാണ്.

750 തോളം പൊലീസുകാർ ചേർന്നായിരുന്നു മാസ് സൂമ്പയിൽ പങ്കെടുത്തത്. മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കാനായാണ് സർക്കാർ ഇവർക്കായി ട്രയിനിംങ് സംഘടിപ്പിച്ചത്. 25 പേരടങ്ങുന്ന 30 ടീമായായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇതിൽ വനിതാപൊലീസുകാരും പങ്കെടുത്തിരുന്നു. 

സംഘർഷങ്ങളൊക്കെ മറന്ന് പൊലീസുകാർ സൂംബയിൽ പങ്കെടുക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൊലീസ് യൂണീഫോമിലുള്ള തകർപ്പൻ ഡാൻസ് തന്നെയാണ് ഇതിൻറെ ഹൈലൈറ്റ്.