അമ്മയെ നഷ്ടപ്പെട്ട കുസൃതിക്കുട്ടികളുടെ അച്ഛൻ; പ്രണയദിനത്തിൽ വ്യത്യസ്ത വിവാഹാലോചന; കുറിപ്പ്

t-murali
SHARE

പ്രണയദിനത്തിൽ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളോ നല്ല ഓർമകളോ പങ്കുവെച്ചാകും പലരും ആശംസകൾ‌ നേരുക. പക്ഷേ ആശംസക്കൊപ്പം വ്യത്യസ്തമായ വിവാഹാലോചനയുമായി എത്തിയിരിക്കുകയാണ് ചിത്രകാരൻ ടി മുരളി. ''ബാല്യത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുള്ള അച്ഛനാണ്'' താനെന്ന് കുറിപ്പിൽ പറയുന്നുണ്ട്. ''തമാശയല്ല, കാര്യമായിട്ടാണ്, ജീവിതം പരസ്പ്പരം വിശ്വസിച്ച് ഏൽപ്പിക്കാൻ, ഒരു ഇണയെ വേണം'' എന്ന ആമുഖത്തോടെയാണ് കുറിപ്പ്.  

കുറിപ്പിന്റെ പൂർണരൂപം:

''ഇണയെ തേടുന്നു !

തമാശയല്ല... .. ജീവിതം പരസ്പ്പരം വിശ്വസിച്ച് ഏൽപ്പിക്കാൻ, ഒരു ഇണയെ വേണം... !

ജനിച്ചത് പെരിന്തൽമണ്ണയിലും പഠിച്ചത് മണ്ണാർക്കാടും തിരുവനന്തപുരത്തും സ്ഥിരതാമസമാക്കിയത് കണ്ണൂരുമാണ്. സ്വന്തം ആത്മസുഖത്തിനായും സമൂഹ്യ-സാംസ്കാരിക നവീകരണത്തിനായും ചിത്രം വരയ്ക്കുക, എഴുതുക, ചിത്ര പ്രദർശനം നടത്തുക, പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാത്രമാണ് ഈ വിശ്രമകാല ജീവിതത്തിലെ പ്രധാന ജോലി.

ബാല്യത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുള്ള അച്ഛനാണ്. (കുട്ടികൾ അവരുടെ അമ്മമ്മയോടൊത്ത് താമസിച്ചു പഠിക്കുന്നു. സ്കൂൾ അവധിക്ക് അച്ഛനോടൊത്തും.)

ദുശ്ശീലങ്ങളില്ല. പ്രഷർ, പ്രമേഹം തുടങ്ങിയ അസുഖങ്ങളില്ല. സാമ്പത്തിക വിഷമങ്ങളില്ല.

2020 ജനുവരി 4ന് 55 വയസ്സ് പ്രായം. ജാതി : മനുഷ്യൻ, മതം : മാനവികത

താൽപ്പര്യമുള്ള അനുയോജ്യരായവർ നേരിൽ ബന്ധപ്പെടുക (വ്യക്തിസ്വകാര്യത ആദരിക്കപ്പെടും) :

muralitkerala@gmail.com

Mob: 9249401004 (whatsaap)

ഏവർക്കും പ്രണയ ദിനാശംസകൾ !!

- ചിത്രകാരൻ ടി.മുരളി''. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...