തണുപ്പിന്റെ താഴ്‍വരപൂകി സഞ്ചാരികള്‍; ഇത് മറക്കാനാകാത്ത അനുഭവം; അപൂർവ്വം

malayalees-tourists-in-antarctica
SHARE

ഭൂമിയുടെ തെക്ക മുനമ്പില്‍ തണുപ്പിന്റെ താഴ്‍വരപൂകി ഒരുകൂട്ടം സഞ്ചാരികള്‍ . 35മലയാളികളടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ മൂവായിരത്തോളം വിനോദസഞ്ചാരികളാണ് അന്റാര്‍ട്ടിക്കന്‍ കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കണ്ടത് . അപൂര്‍വമായി മാത്രമാണ് അന്റാര്‍ട്ടിക്കയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ലഭിക്കുക.

സ്വര്‍ഗകവാടത്തില്‍ ഇതാണ് തണുപ്പെങ്കില്‍ സ്വര്‍ഗത്തിലെന്താകുമെന്നാണ് ചിലരുടെ സംശയം . മഞ്ഞുമൂടിയ ദക്ഷണധ്രുവത്തിന്റെ അപൂര്‍വദൃശ്യങ്ങള്‍ . അപൂര്‍വമായി മാത്രം സഞ്ചാരികള്‍ക്ക് കടന്ന് ചെല്ലാന്‍ അനുമതി ലഭിക്കുന്ന അന്റാര്‍ട്ടിക്കയില്‍ എത്തിപ്പെട്ടവര്‍ക്ക് ഇത് മറക്കാനാകാത്ത അനുഭവം.

കോറസ് ട്രാവല്‍സ് വഴി എത്തിയ 35മലയാളികളടക്കം വിവിധ രാജ്യങ്ങളില്‍ നിന്നായി  3000ത്തോളം സഞ്ചാരികള്‍ അര്‍ജന്റീനയിലെ യുഷ്്വായ നഗരത്തിലാണ് സംഗമിച്ചത് . ദക്ഷിണാര്‍ധഗോളത്തിലെ അവസാന നഗരമേഖലയായ  യുഷ്വായയില്‍ നിന്നാണ് ക്രൂസ് ഷിപ്പില്‍  ഈ സംഘം യാത്ര തുടങ്ങിയത് . 

മഞ്ഞുമലകള്‍ നിറഞ്ഞ അന്റാര്‍ട്ടിക്കന്‍ സമുദ്രമേഖലയിലൂടെയൂള്ള യാത്ര സാഹസികവും ഒപ്പം അപൂര്‍വ ദൃശ്യങ്ങള്‍ നിറഞ്ഞതുമായിരുന്നു. പെന്‍ഗ്വിനുകളുടെ പ്രജനനകാലത്തൂകുടിയായിരുന്നു ഈ യാത്ര . കടല്‍ സിംഹങ്ങളടക്കം അപൂര്‍വ കടല്‍ ജീവികളെയും ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിച്ചു . യാത്ര തുടരുന്ന സംഘം ഈ മാസം 19ന് അര്‍ജന്റീനയില്‍ മടങ്ങിയെത്തും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...