കാട്ടുകുറിഞ്ഞി പൂവും ചൂടി ‘എംഎൽഎമാർ’; മാവേലി എക്സ്പ്രസിലെ പാട്ടുയാത്ര; വിഡിയോ

mla-song-train-viral
SHARE

മാവേലി എക്സ്പ്രസിൽ മനോഹരമായ ഒരു ഗാനമേള നടക്കുകയാണ്. ഹാർമോണിയവും തബലയുമടക്കം പാട്ടിന് താളമിടുന്നു. പാട്ടുസംഘത്തിലുള്ളവരെല്ലാം കാഴ്ചയില്ലാത്തവരാണ്. അവരുടെ സംഗീതത്തിന് കയ്യിടച്ച് ആസ്വാദനമൊരുക്കുന്നവരാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. കേരളത്തിന്റെ മൂന്നു എംഎൽഎമാരാണ് പാട്ടുസംഘത്തിനൊപ്പം ട്രെയിനിൽ താളമിട്ടത്.

ബജറ്റ് സമ്മേളനം കഴിഞ്ഞ മാവേലി എക്സ്പ്രസിൽ മടങ്ങുകയായിരുന്നു എംഎൽഎമാർ. പയ്യന്നൂർ എംഎൽഎ സി കൃഷ്ണനും, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലും, കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രനുമാണ് ട്രെയിനിലുണ്ടായിരുന്നത്.  അപ്പോഴാണ് അവിചാരിതമായി മഞ്ചേരി ബ്ലൈൻഡ് ബ്രദേ‍ഴ്സ് ഗായക സംഘം എംഎൽഎമാരുടെ മുന്നിലെത്തുന്നത്.

പിന്നീട് ട്രെയിനിന്റെ വേഗത്തിനൊത്ത് പാട്ടുകളുടെ ഒഴുക്ക്. ‘കാട്ടുകുറുഞ്ഞി പൂവുംചൂടി സ്വപ്നം കണ്ട് മയങ്ങും പെണ്ണ്, ചിരിക്കാറില്ല, ചിരിച്ചാൽ..’ എന്ന പാട്ട് എത്തിയപ്പോൾ എംഎൽഎമാർക്ക് ആവേശമായി. മൂവരും ഒപ്പം പാടി. ഹാർമോണിയം കട്ടകളിൽ വിരലോടിച്ച്, തബല പെരുക്കി, കാഴ്ച മറക്കുന്ന സംഗീതം പൊഴിച്ച് രണ്ട് മണിക്കൂർ ആ ബോഗി അവർ പാട്ടരങ്ങാക്കി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...