വിഡിയോ കോളിൽ വരനും വധുവും; ഡിജിറ്റൽ വിവാഹ നിശ്ചയം; വൈറൽ വിഡിയോ

digital-engagement-1302
SHARE

ഡിജിറ്റൽ യുഗമാണിത്. എല്ലാ സേവനങ്ങളും ഓൺലൈൻ ആകുന്ന കാലം. എന്തിനും ഏതിനും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാല്‍ ഓൺലൈൻ ആയി വിവാഹ നിശ്ചയം നടത്താമെന്ന് കേൾക്കുമ്പോഴോ? ആശ്ചര്യം തോന്നുന്നുണ്ടല്ലേ? വെറുതെയല്ല, ഗുജറാത്തിൽ നടന്ന ഡിജിറ്റൽ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ രണ്ട് മൊബൈലുകൾ കാണാം. ഓൺലൈൻ ആയെത്തിയ വരനും വധുവുമാണ് ഓരോ മൊബൈലിലും. ചുറ്റും പൂജ നടക്കുന്നതായും കാണാം. ബന്ധുക്കളെന്ന് തോന്നിക്കുന്ന ചിലർ ചുറ്റും നിൽക്കുന്നത് കാണാം. ചിലർ ചിരിയോടെയും മറ്റ് ചിലർ വളരെ ​ഗൗരവത്തിലുമാണ് ഈ ഓൺലൈൻ ചടങ്ങുകളെ വീക്ഷിക്കുന്നത്. 

വരനും വധുവും വിഡിയോ കോളിലെത്തിയതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ആഭരണങ്ങളും വസ്ത്രങ്ങളും തറയിൽ നിരത്തി വച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. യഥാർത്ഥ അവസരത്തിൽ കാണിക്കുന്നത് പോലെ യുവതിയുടെ മുഖമുള്ള ഫോണില്‍ ചുവന്ന തിലകമണിയിക്കുന്നതും യുവതിയുടെ തലയിലെന്നപോലെ സ്ക്രീനിന്റെ മുകളിൽ  ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...