21 കിലോ ചാണകം കാറിൽ പൂശി റാലിക്കെത്തി; സമ്മാനവുമായി മടക്കം

car-cowdung
SHARE

ചൂടുകുറയ്ക്കുന്നതിനായി വാഹനത്തിൽ ചാണകം പൂശിയ വാർത്തകൾ നിരവധി പ്രാവശ്യം നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം കാറിൽ ചാണകം പൂശി സമ്മാനം നേടിയിരിക്കുന്നു യുവാവ്. റായ്പൂരിലെ ഒരു വാഹന റാലിയിൽ കാറിൽ  വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചത്.  ഛത്തീസ്ഗഢിലെ റായ്പൂർ സ്വദേശിക്കാണ് സമ്മാനം. ഏകദേശം 30 വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

ഇരുപത്തിയൊന്നു കിലോഗ്രാം ചാണകം വാഹനത്തിൽ പൂശി എന്നാണ് യുവാവ് പറയുന്നത്. നേരത്തെ മകളുടെ വിവാഹ വാഹനത്തിൽ ചാണകം പൂശി മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടർ നവ്നാഥ് ധുദല്‍ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇങ്ങനെ ചെയ്യുന്നത് കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നു ഇയാൾ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...