ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ്; ഭീകര അനുഭവം പങ്കുവച്ച് യുവാവ്; വിഡിയോ

ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച് യുവാവ്. ഇതിന്റെ വിഡിയോ കണ്ടാൽ തന്നെ എരിഞ്ഞു ചാവും!. മാസ്റ്റർപീസ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

പാക്കറ്റിനു പുറത്ത് ആവശ്യത്തിന് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്! നരകം കണ്ടു വരും എന്നുവരെ പറയുന്നുണ്ട്. എന്നാൽ നരകത്തിന് പുറത്തും പോകേണ്ടി വരുമെന്നാണ് കഴിച്ചയാൾ പറയുന്നത്. ഇയാളുടെ കണ്ണുകൾ ചുമന്ന് നിറഞ്ഞൊഴുകുന്നുണ്ട്. അസാമാന്യ എരിവാണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. 'ഈ ചിപ്സ് നിങ്ങൾ ടെസ്റ്റ് ചെയ്യേണ്ട എന്നെ ഞാൻ പറയുകയുള്ളൂ എങ്കിലും ചെറിയൊരു പീസ് ഒക്കെ എടുത്ത് ടേസ്റ്റ് ചെയ്ത ഇതിൻറെ എരിവിൻറെ കാഠിന്യം അറിയണമെന്നുണ്ടെങ്കിൽ ലിങ്ക് ഇതാ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എരിവു ശമിപ്പിക്കാൻ പാലും ഐസ്ക്രീമും അടുത്ത് കരുതി വച്ചിട്ടാണ് യുവാവ് ഈ സാഹസത്തിന് മുതിർന്നത്. അത് കൊണ്ട് കഴിച്ചയാൾ അരമണിക്കൂർ കൊണ്ട് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വന്നു.