ദിൽ ഹേ ഛോട്ടാ സാ; ക്യൂട്ട് ആയി പാടി കൊച്ചു‌മിടുക്കി; വൈറൽ‌ വിഡിയോ

baby-song
SHARE

എആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളിലൊന്നാണ് റോജയിലെ ചിന്ന ചിന്ന ആശൈ... മിൻമിനി പാടി അനശ്വരമാക്കിയ ആ പാട്ട് എക്കാലത്തേയും മികച്ച പാട്ടുകളിലൊന്നാണ്. ഹിന്ദിയിൽ ആ പാട്ടിന്റെ വരികൾ 'ദിൽ ഹേ ഛോട്ടാ സാ' എന്നായിരുന്നു.  

ഇപ്പോഴിതാ ഈ പാട്ട് പാടി ഒരു കൊച്ചു മിടുക്കി താരമാകുകയാണ്. വേദ അഗർവാള്‍ എന്ന മൂന്ന് വയസ്സുകാരിയാണ് 'ദിൽ ഹേ ഛോട്ടാ സാ' പാടി സോഷ്യൽ ലോകത്തെ കണ്ണിലുണ്ണിയായത്. വേദയുടെ അമ്മ മേഘ അഗർവാളാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായി. 

അച്ഛൻ മാധവ് ബീന അഗർവാളിനൊപ്പം പാടാനാണ് വേദ എത്തിയത്. പക്ഷേ സ്റ്റേജിലെത്തിയതും കക്ഷിയ്ക്ക് ഒറ്റയ്ക്കു പാടണമെന്നായി. സദസിൽ നിന്നും മുഴുവൻ സപ്പോർട്ടും കിട്ടിയതോടെ വേദ പാടാനൊരുങ്ങി. തൊട്ടു പുറകിൽ നിൽക്കുന്ന അച്ഛനെ പിന്നിലേയ്ക്ക് മാറ്റി നിർത്തിയായിരുന്നു പിന്നീടുള്ള പാട്ട്. 

അല്പം കഴിഞ്ഞ് മകളുടെ അനുവാദത്തോടെ അച്ഛനും കൂട്ടായെത്തി. പിന്നെ അവിടെ കണ്ടത് ഒരു തകർപ്പൻ പ്രകടനമായിരുന്നു. അച്ഛന്‍ പാടുന്നതിനൊപ്പം സ്റ്റേജിലാകെ ഓടി നടന്നായി ഈ കുഞ്ഞുമിടുക്കിയുടെ പാട്ട്. വേദയുടെ തകർപ്പൻ പെർഫോമൻസിന് നിറയെ അഭിന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതിനേക്കാൾ ക്യൂട്ടായി ഈ പാട്ട് ആർക്കും പാടാനാകില്ലെന്നാണ് കമന്റുകൾ. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...