‘ആ ചേച്ചി വിളി; എന്താ ഭവ്യതാ..’; കണ്ണനെ ഇരുത്തി കൊട്ടി മീനാക്ഷി: ചിരി: വിഡിയോ

meenakshi
SHARE

മലയാളികളുടെ മനസ്സിൽ പതി‍ഞ്ഞ രണ്ട് കുട്ടി കഥാപാത്രങ്ങളാണ് കണ്ണനും മീനാക്ഷിയും. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യപരമ്പരയിലൂടെയാണ് ഇരുവരും താരമായി മാറിയത്. ഇവർ യഥാർഥ ജീവിതത്തിലും സഹോദരി-സഹോദരന്മാരാണ്. തട്ടീം മുട്ടീം സീരിയലിൽ കുട്ടികുറുമ്പുകളുമായി വിലസുന്ന ഇവർ, യഥാർഥ ജീവിതത്തിലും അങ്ങനെ തന്നെയാണ്. സിദ്ദാർത്ഥ് യഥാർഥ ജീവതത്തിൽ തന്നെ ചേച്ചിയെന്ന് വിളിക്കാറില്ലെന്ന് ഭാഗ്യലക്ഷ്മി പരിഭവം പറ‍ഞ്ഞു.

ഓഡിഷനിലൂടെയാണ് സിദ്ധാർഥിന് കണ്ണനാകാനുള്ള അവസരം ലഭിക്കുന്നത്. കണ്ണന്റെ സഹോദരി മീനാക്ഷിയായി സ്വന്തം സഹോദരി ഭാഗ്യലക്ഷ്മിയും എത്തി. ഇവരുടെ മുത്തശ്ശിയായി കെപിഎസി ലളിത, അമ്മയായി മഞ്ജു പിള്ള, അച്ഛനായി ജയകുമാർ എന്നിവരും ചേർന്നതോടെ മലയാളികളുടെ പ്രിയ പരമ്പരയായി തട്ടീം മുട്ടീം മാറുകയായിരുന്നു.

സെറ്റിലുള്ള നർമ്മ മുഹൂർത്തം ഒാർത്തെടുക്കുകയായിരുന്നു സിദ്ദാർത്ഥും ഭാഗ്യലക്ഷ്മിയും മനോരമ ന്യൂസിന് അനുവദിച്ച ഇന്റെർവ്യൂവിൽ. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...