അമ്പരിപ്പിച്ച് ഭീമന്‍ മല്‍സ്യം; വലുപ്പംകൊണ്ടും പ്രായംകൊണ്ടും ഞെട്ടിച്ചു

big-fish-3
SHARE

ഭീമന്‍ മല്‍സ്യം വലയില്‍ കുരുങ്ങിയപ്പോള്‍ യുഎസ് സ്വദേശിയായ ജാസണ്‍ ബോയിലിന് അറിയില്ലായിരുന്നു അതിന്റെ പ്രത്യേകത. ഫ്ലോറിഡയിലെ മല്‍സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ ജാസണെ തേടി വന്നപ്പോഴാണ് താന്‍ പിടിച്ചത് ഏറ്റവും പ്രായം കൂടിയ മല്‍സ്യത്തെയാണെന്ന് തിരിച്ചറിഞ്ഞത്. 

കഴിഞ്ഞ ഡിസംബര്‍ 29 നാണ് മല്‍സ്യത്തൊഴിലാളിയായ ജാസണ്‍ ബോയിലിന്റെ വലയില്‍ ഈ ഭീമന്‍ ഗ്രൂപ്പര്‍ മത്സ്യം കുടുങ്ങിയത്. വലുപ്പം കൊണ്ടും ഭാരംകൊണ്ടും ഗ്രൂപ്പര്‍ മത്സ്യം എല്ലാവരെയും ഞെട്ടിച്ചെങ്കിലും അതിന്റെ പ്രായമറിഞ്ഞപ്പോഴാണ്  അമ്പരന്നത്. 160 കിലോഗ്രാം ഭാരമുള്ള മല്‍സ്യത്തിന് ഏകദേശം 50 വയസിലധികം പ്രായമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

തങ്ങള്‍ക്ക് ലഭിച്ചവയില്‍ ഏറ്റവും പ്രായമേറിയ  മല്‍സ്യം  ഇതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജാസണ്‍ ബോയിലിന്റെയും അദ്ദേഹത്തെക്കാള്‍ ഉയരമുള്ള ഗ്രൂപ്പര്‍ മല്‍സ്യത്തിന്റെയും ചിത്രം സഹിതമാണ്  അധികൃതര്‍ ഈ വിവരം പങ്കുവെച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...