20 വയസ്സ് തികഞ്ഞ അവിവാഹിതയാണോ?; ചന്ദ്രനിൽ പോകാൻ ക്ഷണിച്ച് ശതകോടീശ്വരൻ

കോടീശ്വരൻമാരുടെ പലവിധ വിനോദങ്ങളും സാധാരണക്കാർക്ക് കൗതുകം ജനിപ്പിക്കുന്നതാണ്. യുസാകു മെയ്‌സാവ എന്ന കോടീശ്വരൻ  റോക്കറ്റിൽ ചന്ദ്രനുചുറ്റും പറക്കുന്ന ആദ്യത്തെ സിവിലിയൻ യാത്രക്കാരനാകുമെന്ന് വാർത്ത പരന്നിരുന്നു. ഇപ്പോഴിതാ  44 കാരനായ യുസാകു ചാന്ദ്രയാത്രയ്ക്ക് കൂട്ടായി സ്ത്രീ പങ്കാളിയെ വേണമെന്ന് ട്വിറ്ററിലൂടെ പരസ്യം നൽകിയിരിക്കുകയാണ്.

ജാപ്പനീസ് ശതകോടീശ്വരനായ യുസാകു മെയ്‌സാവക്കായി.2023 ൽ ആസൂത്രണം ചെയ്ത ഈ ദൗത്യം 1972 ന് ശേഷം മനുഷ്യരുടെ ആദ്യത്തെ ചാന്ദ്ര യാത്രയായിരിക്കും. ഒരു ‘പ്രത്യേക’ സ്ത്രീയുമായി അനുഭവം പങ്കിടാൻ ആഗ്രഹിക്കുന്നു എന്നാണ് ട്വീറ്റിൽ യുസാകു പരസ്യത്തിൽ പറയുന്നത്.

മുൻ കാമുകിയും നടിയുമായ ഇരുപത്തിയേഴുകാരി അയാം ഗോരികിയുമായി അടുത്തിടെയാണ് ഇദ്ദേഹം വേർപിരിഞ്ഞത്. തുടർന്ന് ഇപ്പോഴാണ് പരസ്യവുമായി ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. ‘മാച്ച് മേക്കിങ് ഇവന്റിനായി” സ്ത്രീകളോട് അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുകൊണ്ടാണ് പോസ്റ്റ് ഏകാന്തതയുടെയും ശൂന്യതയുടെയും വികാരങ്ങൾ പതുക്കെ എന്നിൽ ഉയരാൻ തുടങ്ങുമ്പോൾ, ഞാൻ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്: ഒരു സ്ത്രീയെ സ്നേഹിക്കുന്നത് തുടരുക – എന്നാണ് മെയ്‌സാവ തന്റെ വെബ്‌സൈറ്റിൽ കുറിച്ചിരിക്കുന്നത്. 

എന്നാൽ ഇക്കാര്യം അത്ര നിസ്സാരമല്ല. ഇതിനായുള്ള നിബന്ധനകളുടെ ലിസ്റ്റും മൂന്ന് മാസത്തെ ആപ്ലിക്കേഷൻ പ്രോസസ്സിനായുള്ള ഷെഡ്യൂളും വെബ്‌സൈറ്റിലുണ്ട്.  അപേക്ഷകർ അവിവാഹിതരായിരിക്കണം, 20 വയസ്സിനു മുകളിൽ പ്രായമുള്ളവരാകണം, എല്ലായ്പ്പോഴും പോസിറ്റീവായിരിക്കണം, ബഹിരാകാശത്തേക്ക് പോകാൻ താൽപ്പര്യമുള്ളവരായിരിക്കണം തുടങ്ങി നിബന്ധനകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

അപേക്ഷകൾക്കുള്ള അവസാന തീയതി ജനുവരി 17 ആണ്.  മെയ്‌സാവയുടെ പങ്കാളിയെക്കുറിച്ചുള്ള അന്തിമ തീരുമാനം മാർച്ച് അവസാനത്തോടെയുണ്ടാകും.. അതേസമയം ബഹിരാകാശത്തേക്കുള്ള ടിക്കറ്റിനായി മെയ്‌സാവ നൽകുന്ന വില സ്പേസ് എക്സ് വെളിപ്പെടുത്തിയിട്ടില്ല.