‘ഇത് അവിശ്വസനീയം...’; ആ മാതൃക കാട്ടിയ ബാലാജി ബോട്ടിന് ലാലിന്റെ സല്യൂട്ട്

lal-web
SHARE

കടലമ്മയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ബാലാജി ബോട്ടിലെ തൊഴിലാളികളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ‘ഇത് അവിശ്വസനീയം. കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നുള്ള ബാലാജി ബോട്ടിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും എന്റെ ബിഗ് സല്യൂട്ട്. എല്ലാം പുറത്തേക്ക് വലിച്ചെറിയുന്നവരുടെ നെഞ്ചിലേക്കാണവർ വാക്കുകൾ വലിച്ചെറിഞ്ഞത്. ശരിക്കും പൊള്ളുന്ന വാക്കുകൾ’. 

കോഴിക്കോട് പുതിയങ്ങാടിയിൽ നിന്ന് കടലിൽ മീൻ പിടിക്കാൻ പോയവർ സമൂഹമാധ്യമത്തിൽ നൽകിയ സന്ദേശത്തോടാണ് ലാലിന്റെ പ്രതികരണം.

കടലിൽ പോയപ്പോൾ ഭക്ഷ്യവസ്തുക്കളും മറ്റും കൊണ്ടുപോയ പ്ലാസ്റ്റിക് പായ്ക്കറ്റുകൾ കടലിലേക്ക് വലിച്ചെറിയാതെ തിരിച്ച് കൊണ്ടുവരുന്നതാണ് തൊഴിലാളികൾ പങ്കുവെച്ച വിഡിയോ. ശേഖരിച്ച പായ്ക്കറ്റുകൾ കാണിച്ച് അവർ പറഞ്ഞ വാക്കുകൾ ആരുടെയും നെഞ്ചലിയുന്നതാണ്. 

‘ഞങ്ങൾ പൊന്നുപോലെ നോക്കുന്ന കടലാണിത്.നിങ്ങൾ അടുത്ത തോട്ടിലേക്കും പുഴയിലേക്കും എറിയുന്ന പ്ലാസ്റ്റിക് പായ്ക്കറ്റുകൾ എത്തുന്നത് ഈ കടലിലാണ്. മീനുകളുടെ വയറ്റിൽ പോലും പ്ലാസ്റ്റിക്കാണ്.ഞങ്ങൾ മത്സ്യത്തൊഴിലാളികൾ പപ്പടത്തിന്റെ കവർ പോലും കളയാതെ തിരിച്ച് കൊണ്ടുവന്ന് ഹാർബറുകളിലെ മാലിന്യത്തൊട്ടിയിലിടും.’ ഇതായിരുന്നു വിഡിയോക്കൊപ്പം മത്സ്യത്തൊഴിലാളികളുടെ വാക്കുകൾ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...