രാവിലെ പഠനം, വൈകിട്ട് തട്ടുകട; കൂട്ടുകാരനു വേണ്ടി തട്ടുകട നടത്തി യുവാക്കൾ

thattukada-help
SHARE

കേരളത്തിലെ ചെറുപ്പക്കാരുടെ നന്മയുടെ സാക്ഷ്യം ധാരാളമുണ്ട്, പ്രളയത്തിലും അപകടങ്ങളിലും കൈകോർത്ത് പിടിച്ച് മുന്നോട്ടുവന്ന കഥകൾ, ഇതാ കൂട്ടുകാരന്റെ സഹാദരിക്ക് ഓപ്പറേഷനു വേണ്ട തുക കണ്ടെത്താൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ചുകൊണ്ടിരിക്കുന്ന കുറച്ച് ചെറുപ്പക്കാർ ചേർന്നൊരു തട്ടുകട ആരംഭിച്ചിരിക്കുകയാണ് ചേർത്തലയിലെ തുറവൂരിൽ. 15 ദിവസം പരമാവധി സഹായം എന്നതാണ് ഇവരുടെ ലക്ഷ്യം. റേഡിയോ മാംഗോയിൽ ടൈപാസ് എന്ന പ്രോഗ്രാം ചെയ്യുന്ന ആർ ജെ നീന ഇതേക്കുറിച്ച് ഫേസ് ബുക്കിൽ കുറിച്ചത് വായിക്കാം

ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച് തട്ടുകട തുടങ്ങിയ കൂട്ടുകാർ. തട്ടുകടയിൽ ഫൈവ് സ്റ്റാർ ഫുഡ് കിട്ടുമോന്നു ചോദിച്ചപ്പോ ഷെഫ് ചിരിക്കുന്നു. ഭാവിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ സ്റ്റൈലിൽ പണിയെടുക്കേണ്ട ഈ യുവാക്കൾ ക്ലാസ് ടൈമിംഗ് കഴിഞ്ഞു തട്ടുകട നടത്താൻ കാരണം കടയുടെ മുന്നിൽ ഒട്ടിച്ചിരിക്കുന്ന ഈ ഫോട്ടോയാണ്. കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരന്റെ ചേച്ചിയുടെ രണ്ടു കിഡ്‌നിയും തകരാറിലാണ്. കയ്യിലുള്ള കഴിവുകൊണ്ട് കഴിയുന്ന പോലെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച കൂട്ടുകാർ..

തുറവൂരിൽ റോഡ് സൈഡിൽ ഡിസംബർ 18 വരെ വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെ രുചിവിളമ്പി ജീവൻ തിരിച്ചു പിടിക്കാനിറങ്ങിയ ഒരുപറ്റം യുവാക്കൾ. കേട്ടറിഞ്ഞു സഹായിക്കാനായി അവിടെവരെ ചെന്ന് ഭക്ഷണം കഴിക്കുന്ന നല്ല മനസ്സുള്ളവർ! ചുറ്റും ഇത്തരം നന്മനിറഞ്ഞവരുള്ളപ്പോൾ ലോകം എത്ര സുന്ദരമാണ്...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...