സൂക്ഷിക്കണേ എന്ന് അമ്മ; തൊട്ടുപിന്നാലെ മകന്റെ ജീവനെടുത്ത് ദുരന്തം

child-death3
SHARE

മകനോട് സൂക്ഷിക്കണേ എന്ന പറഞ്ഞ് നാവെടുത്തതേ ഉള്ളൂ ആ അമ്മ. നിമിഷങ്ങൾക്കുള്ളിൽ ആ കുരുന്നിന് ദാരുണാന്ത്യം സംഭവിച്ചു. വാളാർഡി ഗാന്ധിനഗർ അൻപുഭവനിൽ താമസിക്കുന്ന തമിഴ് ശെൽവന്റെയും മുത്തുലക്ഷ്മിയുടെയും ഇളയ മകൻ അമൻ കുമാറാണ്(9) ഗേറ്റ് തലയിൽ വീണ് മരിച്ചത്.

സൈക്കിൾ എടുത്ത് മതിലിനോട് ചേർത്തുെവച്ചശേഷം പുതുതായി പിടിപ്പിച്ച ഗേറ്റിലേക്ക് ചാടിക്കയറിയ അമന്റെ മുകളിലേക്ക് അതേ ഗേറ്റ് മറിഞ്ഞുവീഴുകയായിരുന്നു. ഗേറ്റ് അടർന്ന് അമന്റെ മുഖത്തേക്ക് വീഴുന്നതുകണ്ട അമ്മ ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് അയൽവാസികൾ ഓടി എത്തിയാണ് അമനെ പുറത്തെടുത്തത്. സിറ്റൗട്ടിൽ മകന്റെ കളികണ്ടിരുന്ന അമ്മ പിന്നീട് കണ്ടത് മകന്റെ ദാരുണാന്ത്യമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...