'നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് സഹോ'; നിരാശ കത്തിലെഴുതി കള്ളൻ

robbery-letter
SHARE

"നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് സഹോ, എന്റെ ഒരു രാത്രി നശിപ്പിച്ചു, കഷ്ടപ്പെട്ട് വീട്ടിൽ കയറിയിട്ട് യാതൊരു ഗുണവുമുണ്ടായില്ല. ജനാല പൊളിച്ചതിന്റെ അധ്വാനം പോലും കിട്ടിയില്ല"; നിരാശവാനായ ഒരു കള്ളന്റെ രോദന കത്താണിത്. മോഷ്ടിക്കാനായി വീട്ടിൽ കയറിയിട്ട് യാതൊന്നും കിട്ടാതെ വന്നപ്പോൾ കത്തെഴുതിവെച്ചിട്ടാണ് കള്ളൻ മടങ്ങിയത്. 

 മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ആദർശ് നഗീൻ നഗറിലാണ് സംഭവം. ഗവണ്‍മെന്റ് എഞ്ചിനീയറായ പർവേഷ് സോണിയുടെ വീട്ടിലാണ് കള്ളൻ കയറിയത്. പാർവേഷ് സോണി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ജോലിക്കാരനെത്തി നോക്കുമ്പോഴാണ് കള്ളൻ കയറിയ വിവരം അറിയുന്നത്. അലമാരകളും ഡ്രോകളും വലിച്ചുവാരിയിട്ടിരുന്നു. ഇവയുടെയെല്ലാം ആണി ഇളകിയ നിലയിലായിരുന്നു. ഇത്രയേറെ കഷ്ടപ്പെട്ടിട്ടും യാതൊന്നും കിട്ടാതെ വന്നതോടെയാണ് കള്ളൻ സോണിയുടെ ഡയറിയിൽ നിരാശ രേഖപ്പെടുത്തിയത്. ജോലിക്കാരൻ തന്നെയാണ് കുറിപ്പും കണ്ടെടുത്തത്. കള്ളനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കയ്യക്ഷരം തിരിച്ചറിയാൻ വിദഗ്ധരെ ഏൽപ്പിച്ചിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...