പുറംതിരിഞ്ഞ് പോയ മുർഖനെ പിന്നാലെ ചെന്ന് അരിഞ്ഞുവീഴ്ത്തി; ക്രൂരം: വിഡിയോ

പാമ്പിനെ പൊതുവേ എല്ലാവർക്കും പേടിയാണ്. പ്രകോപനമുണ്ടാകാതെ പാമ്പുകൾ ആക്രമിക്കാറില്ലെങ്കിൽപ്പോലും പാമ്പെന്ന് കേട്ടാൽ ഭയക്കുന്നവരുണ്ട്. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ പാമ്പിനെ അരിഞ്ഞുവീഴ്ത്തുന്ന ഒരു വിഡിയോ വൈറലാകുന്നു.  മലേഷ്യയിലൊരു മനുഷ്യൻ ചെയ്ത ക്രൂരതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ അവിചാരിതമായി കണ്ട മൂർഖൻ പാമ്പിനെ കയ്യിലിരുന്ന അരിവാൾ ഉപയോഗിച്ച് അരിഞ്ഞു വീഴ്ത്തുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്ന മൂർഖൻ പാമ്പിനെ പ്രകോപിപ്പിച്ചാണ് ഇയാൾ പാമ്പിന്റെ തല അരിഞ്ഞു വീഴ്ത്തിയത്. 

സമീപത്തു നിന്ന കൂട്ടുകാരനെക്കൊണ്ട് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ നിർദേശം നൽകിയതിനു ശേഷമായിരുന്നു ഇയാളുടെ സാഹസിക പ്രകടനം. യാതൊരു ശല്യവുമുണ്ടാക്കാതെ വെറുതെപോയ പാമ്പിനെയാണ് ഇയാൾ അരിഞ്ഞു വീഴ്ത്തിയത്. തലയില്ലാതെ പിടയുന്ന പാമ്പിന്റെ ഉടൽ ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചതോടെ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. മലേഷ്യയിലെ കോക് കേലി എന്ന സ്ഥലത്താണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ഇയൾ ഇഴഞ്ഞു നീങ്ങുന്ന മൂർഖൻ പാമ്പിനെ കണ്ടത്.പാമ്പ് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇയാളുടെ ഭാഗത്ത് ന്യായമുണ്ടെന്നും വിശ്വസിക്കാമായിരുന്നു. എന്നാൽ യൊതൊരു ശല്യവുമുണ്ടാക്കാതെ പോയ പാമ്പിനെ ഇയാൾ അരിഞ്ഞു വീഴ്ത്തിയതാണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

മലേഷ്യയിലെ മൃഗസംരക്ഷണ സംഘടനയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയുടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ പാമ്പുകളുടെയും മറ്റും മാളങ്ങളിൽ വെള്ളം കയറിയിട്ടുണ്ടാകാം. അതിനാൽ സുരക്ഷിതമായ താവളം തേടിയാകാം ഇവ പുറത്തിറങ്ങുന്നതെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഇവയുമായിട്ടുള്ള നേരിട്ടുള്ള സംഘർഷങ്ങൾ ഉഴിവാക്കണമെന്നും നിർദേശമുണ്ട്. മനുഷ്യർക്ക് മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് കാര്യം മാറക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

വിഡിയോ കാണാൻ