കൊച്ചി രാജ്യാന്തര ബോട്ട് ഷോ രണ്ടാംപതിപ്പിന് തുടക്കം

boat-race-02
SHARE

കൊച്ചി രാജ്യാന്തര ബോട്ട് ഷോ രണ്ടാംപതിപ്പിന് തുടക്കം. ദക്ഷിണനാവിക കമാന്‍ഡിന്റെ പിന്തുണയോടെ കൊച്ചിന്‍ മോട്ടോര്‍ ബോട്ട് റാലിയോടെയാണ് ബോട്ട് ഷോ ആരംഭിച്ചത്. ക്രൂസ് എക്സ്പോസാണ് രാജ്യാന്തര ബോട്ട് ഷോയുടെ സംഘാടകര്‍. 

വില്ലിങ്ഡണ്‍ െഎലന്‍ഡിന് ചുറ്റുമുള്ള കായലില്‍ 21 നോട്ടിക്കല്‍ മൈല്‍ ദൈര്‍ഘ്യമുള്ള അഡ്വഞ്ചര്‍ ട്രെയില്‍ റൂട്ടിലായിരുന്നു മോട്ടാര്‍ ബോട്ട് റാലി സംഘടിപ്പിച്ചത്. നാളെയും മറ്റന്നാളും തുടരുന്ന ബോട്ട് ഷോയില്‍ പ്രമുഖ രാജ്യാന്തര യാട്ട് ബ്രാന്‍ഡുകളുടെ  ഇന്ത്യന്‍ ഡീലര്‍മാരും തദ്ദേശ ബോട്ട് നിര്‍മാതാക്കളും പങ്കെടുക്കുന്നുണ്ട്. ലീഷര്‍, മറൈന്‍, ടൂറിസം, ഫിഷിങ് മേഖലകളില്‍ ബയര്‍മാര്‌ക്ക് ഷോ വന്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ആദ്യമായി ഒരു ബോട്ട് ഷോ നടന്നത് കഴിഞ്ഞവര്‍ഷമായിരുന്നു. ഇതില്‍ ലഭിച്ച ആവേശകരമായ പ്രതികരണമായിരുന്നു ഈ വര്‍ഷത്തെ രാജ്യാന്തര ബോട്ട് ഷോയുടെ പ്രചോദനം. ലീഷര്‍, റസ്ക്യു, മാരിടൈം തുടങ്ങി ബോട്ടിങ് അനുബന്ധ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന രാജ്യത്തെതന്നെ ഏക ബോട്ട് ഷോകൂടിയാണിത്. ബോട്ട് ഷോ ഞായറാഴ്ച സമാപിക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...