ദേഹത്ത് കയറ്റിയ ബൈക്കുകാരന് പിന്നാലെ കുതിച്ച് മൂര്‍ഖന്‍; ഞെട്ടിച്ച് ‘പാമ്പിന്‍റെ പക’

cobra-
SHARE

പാമ്പിന്റെ പക എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. ഇപ്പോഴിതാ ഉത്തർപ്രദേശ് സ്വദേശിയായ ഗുഡ്ഡു പചൗരി എന്ന യുവാവ് പാമ്പിൻ പകയുടെ ഭീകരത തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുഡ്ഡു ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു മൂർഖൻ പാമ്പിന്റെ വാലിലൂടെ ചക്രങ്ങൾ കയറിയിറങ്ങിയത്. 

ഗുഡ്ഡു പചൗരി എന്ന യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത്. അറിയാതെ സംഭവിച്ചതാണെങ്കിലും തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് തയാറല്ലായിരുന്നു. ഗുഡ്ഡുവിന്റെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട ഗുഡ്ഡു ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. അപൂർവ സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ജലൻ ജില്ല സാക്ഷ്യം വഹിച്ചത്.

ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടക്കുന്ന ബൈക്കിൽ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധിയാളുകൾ തടിച്ചുകൂടിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തിവിരിച്ച് അതിൽ തന്നെയിരുന്നു. ബൈക്കിന്റെ സമീപത്തേക്കെത്തിയവരെ ചീറ്റിയോടിച്ചു.

ഒരു മണിക്കൂറ് കഴിഞ്ഞിട്ടും ബൈക്കിൽ നിന്നും മാറാതിരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകൾ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് മെല്ല ഇഴഞ്ഞു മാറിയത്. പാമ്പ് അവിടെ നിന്ന് പോയപ്പോൾ മാത്രമാണ് കൂടിനിന്ന ആളുകൾക്കും ആശ്വാസമായത്. പാമ്പുകളുടെ പ്രതികാരത്തിന്റെ കഥയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം നേരിൽ കാണുന്നത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. പാമ്പ് ഇനിയും പ്രതികാരം ചെയ്യാനെത്തും എന്ന ഭീതിയിലാണ് ഗുഡ്ഡു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...