മുകളിൽ സവാള ഇല്ലാതെ ബീഫ്; സാലഡിൽ തൈരും വെളളരിക്കയും; ഭക്ഷണം മാറിയ വഴി

thrissur-hotel
SHARE

വടയുടെ ഉൽപാദന ചെലവ് 19 രൂപ, വിൽക്കുന്നത് 18 രൂപയ്ക്ക്. ചിക്കൻ ബിരിയാണിയുടെ ചെലവു 155 രൂപ , വിൽക്കുന്നതു 160 രൂപയ്ക്ക്.വിലക്കയറ്റത്തിൽ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുന്നവരിൽ ഹോട്ടലുകളും. 4 മാസം മുൻപുവരെ നന്നായി നടക്കുന്ന വെജിറ്റേറിയൻ ഹോട്ടലുകളിൽ ഉൽപാദന ചെലവു 45 ശതമാനവും നോൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ 63 ശതമാനവുമായിരുന്നു. ശമ്പള മടക്കമുള്ള മറ്റു ചെലവുകണക്കാക്കിയാൽ 6% ലാഭമെന്നതായിരുന്നു കണക്ക്. 

എന്നാൽ പച്ചക്കറിക്കും മാംസത്തിനും വൻ തോതിൽ വില കൂടിയതോടെ ഒക്ടോബറിലെ ലാഭം രണ്ടു ശതമാനത്തിലെത്തി. ഇപ്പോൾ അതു ഒരു ശതമാനത്തിലേക്കു വരുന്നു. മൂന്നാഴ്ചയിലുണ്ടായ വിലക്കയറ്റം 20 –30 ശതമാനമാണ്.സാമാന്യം കച്ചവടമുള്ള ഹോട്ടലിൽ സവാളയ്ക്കു മാത്രം ദിവസേന 5000 രൂപ കൂടുതൽ ചിലവിടേണ്ടിവരുന്നു. നാളികേരള വില ജൂണിൽ കിലോയ്ക്ക് 24 രൂപയായിരുന്നെങ്കിൽ ഇന്നലെ 48 രൂപയായി. ഉണക്കം തട്ടിയ നാളികേരളത്തിനു 40 രൂപ വരെയും. ഹോട്ടലുകളിൽ ചട്ട്ണിക്കു മാത്രമായി വില കൂട്ടാനാകില്ല.

പക്ഷേ  ഉൽപ്പാദന ചിലവ് ഇരട്ടിയായിരിക്കുന്നു. തക്കാളിക്കു ഇടത്തരം ഹോട്ടലിൽ പ്രതിദിനം കൂടുതൽ ചിലവാക്കേണ്ടിവരുന്നത് 4000 രൂപയാണ്. സവോള, തക്കാളി, മാംസം, പാൽ എന്നിവയാണു ഹോട്ടലിലെ വിഭാവങ്ങളുടെ വിലയെ നിയന്ത്രിക്കുന്നത്. ഇതിനെല്ലാം വില കുത്തനെ കൂടി.50,000 രൂപ കച്ചവടം നടക്കുന്ന ചെറിയ ഹോട്ടലിൽ ജൂൺ വരെ പരമാവധി കിട്ടിയിരുന്ന ലാഭം 7000 രൂപയായിരുന്നു. ഇന്നലെ അതു 2000 രൂപയിൽ താഴെയായി.പലയിടത്തും കച്ചവടത്തിൽ 40% വരെ കുറവുമുണ്ട്.

നഗരത്തിലെ നല്ല ഹോട്ടലിൽ വട 22 രൂപയ്ക്കും ചിക്കൻ ബിരിയാണി 190 രൂപയ്ക്കും വിറ്റാലെ പിടിച്ചു നിൽക്കാനാകൂ എന്നതാണ് അവസ്ഥ. ഒണിയൻ ഊത്തപ്പം, ഒണിയൻ ദോശ എന്നിവ വലിയ ഹോട്ടലുകളിൽ പോലും നിർത്തി. ബീഫിനു മുകളിൽ സവാള ഇട്ടുനൽകുന്നതും അവസാനിപ്പിച്ചു. സലാഡിൽ തൈരും വെള്ളരിക്കയും മാത്രമേ ഒള്ളു എന്നു പറഞ്ഞാണ് ഓർഡർ എടുക്കുന്നത്.

നോൺ വെജിറ്റേറിയൻ സാധനങ്ങളുടെ വിലയും വൻ പ്രതിസന്ധിയിലേക്കാണു ഹോട്ടലുകളെ എത്തിച്ചത്. നല്ല മട്ടൻ കഴിഞ്ഞ മാസത്തെക്കാൾ 150 രൂപ കൂടി 650 രൂപയായി. ബീഫ് 100 രൂപ കൂടി 220 രൂപയും. ചിക്കൻ ജൂലൈയിലെ 90ൽനിന്നു കൂടി 120ൽ എത്തി.സാധാരണ നോൺ ഇനങ്ങളുടെ വില കൂടുമ്പോൾ പച്ചക്കറി വിഭവങ്ങളുടെ എണ്ണം കൂട്ടിയാണു ഹോട്ടലുകൾ പിടിച്ചുനിന്നിരുന്നത്. രണ്ടിനും ജൂലൈ മുതൽ 20 മുതൽ 30 ശതമാനംവരെ വില കൂടിയതോടെ മിക്ക ഹോട്ടലുകളും വില എത്ര കൂട്ടണം എന്നറിയാത്ത അവസ്ഥയിലാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...