‘സുരക്ഷിതമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുക’; ഡോക്ടറുടെ എയ്ഡ്സ് ദിന കുറിപ്പ്

condom-post
SHARE

ഇന്ന് ലോക എയ്ഡ്സ് ദിനമാണ്. ലൈംഗിക ശ്രവങ്ങളിലൂടെയും സുരക്ഷിതമല്ലത്ത രക്ത കൈമാറ്റത്തിലൂടെയുമാണഅ പ്രധാനമായും എച്ച്ഐവി വൈറസ് പകരുന്നത്. മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും രോഗബാധിതമായ ഒരാളുടെ സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമൊക്കെ രോഗം പകരാം. ഇന്ന് ലോക എയ്ഡ്സ് ദിനത്തിൽ സ്നേഹം കൊണ്ട് മാത്രം ചിന്തിക്കാതെ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാൻ കൂടി എല്ലാവരും ശ്രമിക്കുക എന്ന ഉപദേശം നൽകുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ.  

ഒരു വ്യക്തിയെ പരിചയപ്പെടുമ്പോൾ ജനിച്ചപ്പോൾ മുതലുള്ള പരിചയമൊന്നുമില്ലലോ. അയാൾ പറയുന്ന കാര്യങ്ങൾ മാത്രമല്ലേ നമുക്കറിയു. ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക. ഡോ. ഷിനു ശ്യാമളൻ കുറിക്കുന്നു.

ഷിനു ശ്യാമളന്റെ കുറിപ്പ്: കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോൾ 'അതെന്താ എന്നെ വിശ്വാസം ഇല്ലേ" എന്ന ഡയലോഗ് പുരുഷന്മാർ പറയുന്നത് അവരുടെ അജ്ഞതയാകും അതുമല്ലെങ്കിൽ താത്കാലികമായ സുഖത്തിന് വേണ്ടി ഒരു വലിയ റിസ്‌ക് ഏറ്റെടുക്കുകയാണ് ഇരുവരും ചെയ്യുന്നത്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങൾ വരാതെയിരിക്കുവാനും, ഗർഭധാരണം തടയുവാനും സഹായിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മുകളിൽ പറഞ്ഞ ഡയലോഗ് പറഞ്ഞു പെണ്കുട്ടികളെ ഇമോഷണലി ചൂഷണം ചെയ്തു കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടുവാൻ നിർബന്ധിച്ചാൽ അതിൽ പരം അപകടം മറ്റൊന്നുമില്ല.

ഒരു വ്യക്തിയെ പരിചയപ്പെടുമ്പോൾ ജനിച്ചപ്പോൾ മുതലുള്ള പരിചയമൊന്നുമില്ലലോ. അയാൾ പറയുന്ന കാര്യങ്ങൾ മാത്രമല്ലേ നമുക്കറിയു. ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക.

സദാചാരം പറഞ്ഞു ദയവ് ചെയ്ത ആരും ഈ പോസ്റ്റിൽ വരേണ്ടതില്ല. ഒരു ഡോക്ടർക്ക് ഈ വിഷയങ്ങളെ കുറിച്ചു എഴുതുവാൻ ഒരു മടിയുമില്ല എന്നു ഓർമിപ്പിച്ചു കൊള്ളട്ടെ.

ഇന്ന് ലോക എയ്ഡ്സ് ദിനത്തിൽ സ്നേഹം കൊണ്ട് മാത്രം ചിന്തിക്കാതെ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാൻ കൂടി എല്ലാവരും ശ്രമിക്കുക.

മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും രോഗബാധിതമായ ഒരാളുടെ സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമൊക്കെ വൈറസ് ശരീരത്തിലേക്ക് കടക്കാം എന്നത് കൂടി ഓർമ്മപ്പെടുത്തട്ടെ.

സുരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവർ ഉടനെ തന്നെ HIV ടെസ്റ്റ് ചെയ്യുക. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ലഭ്യമാണ്. അതുമല്ലെങ്കിൽ നിങ്ങളുടെ സൗകര്യം പോലെ ലാബുകളിലോ, സ്വകാര്യ ആശുപത്രിയിലോ ടെസ്റ്റ് ലഭ്യമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...