മെഡിക്കൽ ഷോപ്പിലെത്തി മുറിവ് കാണിച്ച് മരുന്നുവാങ്ങി കുരങ്ങൻ; വൈറൽ വിഡിയോ

monkey-in-shop
SHARE

മെഡിക്കൽ ഷോപ്പിലെത്തി മുറിവിന് മരുന്ന് വയ്ക്കുന്ന കുരങ്ങന്റെ വിഡിയോ ആരെയും അമ്പരപ്പിക്കും. അത്ര കൂളായിട്ടാണ് കുരങ്ങൻ എത്തുന്നത്. വന്ന ഉടൻ ഫാർമസിസ്റ്റിനെ ശരീരത്തിലെ മുറിവ് കാണിച്ചു. കാര്യം മനസിലാക്കിയ അദ്ദേഹം ആവശ്യത്തിനുള്ള മരുന്നെടുത്ത് മുറിവിൽ വച്ചു. നീറ്റൽ കൊണ്ട് കാൽ അല്പം വലിച്ചെങ്കിലും പിന്നീട് അനുസരണയോടെ ഇരുന്നുകൊടുത്തു.  പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മല്ലാർപൂരിലാണ് ഇൗ വിചിത്ര സംഭവം.

മുറിവിൽ മരുന്ന് പുരട്ടിക്കഴിഞ്ഞ് ഗുളികയും കഴിച്ചാണ് കുരങ്ങൻ മടങ്ങുന്നത്. പിന്നീട് മുറിവുണങ്ങാനുള്ള മരുന്നും ജീവനക്കാരൻ കുരങ്ങന് നൽകി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...