‘ആരോ ശ്രുതി മീട്ടി..’; ബസ് ഒാടിക്കുമ്പോൾ ഗാനമേള; ഡ്രൈവറുടെ ലൈസൻസ് പോയി; വിഡിയോ

police-driver-song
SHARE

ഒരു കയ്യിൽ മൈക്ക് പിടിച്ച് മനോഹരമായി പാട്ടുപാടുകയാണ് ഇൗ യുവാവ്. മനോഹരമായി പാടി. പക്ഷേ ഇൗ പാട്ട് പാടുന്നത് ബസ് ഒാടിക്കുമ്പോഴാണ്. പെൺകുട്ടികളെ കൊണ്ട് ഗിയർ മാറ്റിച്ച ഡ്രൈവറുടെ ലൈസൻസ് പോയതിന് പിന്നാലെയാണ് ഗാനമേള ഡ്രൈവർ എത്തിയിരിക്കുന്നത്. കേരള പൊലീസിന്റെ പേജിലാണ് ഇൗ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

‘ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിനോദയാത്രയ്ക്കിടെ നടന്ന ഇൗ വിചിത്ര ഗാനമേളയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...