തോക്കേന്തി വരനും വധുവും; നേതാവിന്റെ മകന്റെ വിവാഹം വിവാദത്തിൽ: ചിത്രം

bride
SHARE

നാഗാലാന്റിലെ വിമത നേതാവിന്റെ മകൻ വിവാഹത്തിന് വധുവിനൊപ്പം തോക്കേന്തി നിൽക്കുന്ന ചിത്രം വിവാദമാകുന്നു.  നാഗാലാന്‍റിലെ എന്‍എസ്‍സിഎന്‍ - യു നേതാവ് ബൊഹോതോ കിബയുടെ മകനും വധുവുമാണ് വിവാഹത്തിന് തോക്കുമായി നില്‍ക്കുന്നത്.

നാഗാഗ്രൂപ്പുമായി കേന്ദ്രം സമാധാന കരാര്‍ ഉണ്ടാക്കുന്നിനിടെയാണ് പുതിയ വിവാദം. ഇതിനോടകം തന്നെ ചിത്രം ചർച്ചയാകുകയും ചെയ്യുന്നുണ്ട്. എ കെ 47, എം 16,എ 16  എന്നീ ഒാട്ടോമാറ്റിക് തോക്കാണ് ഇവർ വേദിയിൽ െകാണ്ടുവന്നത്. ഇരുവരും തോക്കേന്തി സദസ്സിൽ വന്നത് അതിഥിയായെത്തിയവരെ വരെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ അത്തരം ചിത്രങ്ങൾ കണ്ടില്ലെന്നും അതുകൊണ്ട് ആശങ്കയില്ലെന്നും നാഗാലാന്‍റ് പൊലീസ് ചീഫ് ടി ജോണ്‍ ലോംഗ്‍കുമെര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം വരന്റെയും വധുവിന്റെയും പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഴ് നാഗാ വിമതരെ ഗ്രൂപ്പുകളിൽ ഒന്നാണ് ന്‍എസ്‍സിഎന്‍ - യു. 2007 നവംബര്‍ 23നാണ് എന്‍എസ്‍സിഎന്‍ - യു സ്ഥാപിച്ചത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...