തെരുവുനായയെന്ന് കരുതി; വളർത്താനെടുത്തത് കാട്ടു ചെന്നായയുടെ കുഞ്ഞിനെ: പിന്നീട്

austalian-digo
SHARE

തെരുവ് നായയെന്ന് കരുതി വളർത്താനെടുത്തത് കാട്ടു ചെന്നായയുടെ കുഞ്ഞിനെ. ഓസ്ട്രേലിയയുടെ വടക്കൻ പ്രവശ്യയിൽ നഗരത്തിരക്കുകളിൽ നിന്നും ദൂരെയുള്ള ഒരു വീടിന്റെ പൂന്തോട്ടത്തിലാണ് ചെന്നായക്കുട്ടിയെ കണ്ടെത്തിയത്. ആദ്യം തെരുവ്‌നായയാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ചെന്നായക്കുട്ടിയാണോയെന്ന് സംശയം തോന്നിയ ഉടമ മൃഗാശുപത്രിയിൽ എത്തിച്ചു. ഡി.എൻ. എ പരിശോധനയിലൂടെ നായയല്ലെന്ന തിരിച്ചറിഞ്ഞെന്നുമാത്രമല്ല ഓസ്ട്രേലിയിൽ വംശനാശഭീഷണി നേരിടുന്ന ഡിങ്കോ എന്ന അപൂർവയിനും കാട്ടുചെന്നായയാണെന്നും കണ്ടെത്തി. 

അതോടെ ഈ ഡിങ്കോയുടെ സംരക്ഷണം ഓസ്ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്ട്രേലിയയിലെ വന്യജീവി സംരക്ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഡിങ്കോ കുട്ടിയെ ലഭിച്ചത്. കാരണം ഓസ്ട്രേലിയന്‍ ആല്‍പൈന്‍ ഡിങ്കോ എന്നറിയപ്പെടുന്ന ഗണത്തില്‍പെടുന്നതാണ് ഇപ്പോള്‍ ലഭിച്ച കുട്ടി എന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായിരുന്നു. ഒരു കാലത്ത് നിലനിന്നിരുന്ന വേട്ടയാടല്‍ മൂലവും ഗവര്‍മെന്‍റിന്‍റെ തന്നെ നിയന്ത്രണ പദ്ധതികളാലും എണ്ണത്തില്‍ വലിയ തോതിൽ കുറവുണ്ടായ വിഭാഗമാണ് ആല്‍പൈന്‍ ഡിങ്കോകള്‍. 

ഓഗസ്റ്റിലാണ് ഇതിനെ കിട്ടിയതെങ്കിലും ഇത് വന്യമൃഗമാണെന്നു തിരിച്ചറിയുന്നതും ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതും നവംബര്‍ ആദ്യവാരത്തിലായിരുന്നു. മൂന്ന് തരത്തിലുള്ള ഡിങ്കോകളാണ് ഓസ്ട്രേലിയയില്‍ കണ്ടു വരുന്നത്. ഇന്‍ലാന്‍ഡ്, ട്രോപിക്കല്‍,ആല്‍പൈന്‍ എന്നിവയാണ് ഇവ. അതേസമയം ചെന്നായ്ക്കളെന്നു പൊതുവെ അറിയപ്പെടുന്നുണ്ടെങ്കിലും ഇവ നായകളാണോ അതോ ചെന്നായ്ക്കളാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

വാന്‍ഡിഗോങ് മേഖലയില്‍ നിന്ന് കണ്ടെത്തിയതുകൊണ്ട് തന്നെ വാന്‍ഡി എന്നാണ് ഈ ചെന്നായ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. വന്യജീവി സ്നേഹികളെ സംബന്ധിച്ച് വിലമതിക്കാവാനാത്ത സ്വത്താണ് വാന്‍ഡി എന്ന് ഓസ്ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലിന്‍ വാട്സണ്‍ പറയുന്നു. തല്‍ക്കാലം ഈ ആണ്‍ ചെന്നായ കുട്ടിയെ ഫൗണ്ടേഷന്‍റെ തന്നെ നിയന്ത്രണത്തിലുള്ള വന്യജീവി സങ്കേതത്തിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. വളര്‍ന്ന് സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം ഈ ചെന്നായ്ക്കുട്ടിയെ സ്വതന്ത്രമാക്കാനാണ് ഇവരുടെ തീരുമാനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...