പാട്ടുപാടി കുത്തിവെച്ച് ഡോക്ടര്‍; അറിയാതെ കുഞ്ഞ്; അമ്പരന്ന് അച്ഛന്‍; വിഡിയോ

doctor-viral-11
SHARE

കൊച്ചുകുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും കുത്തിവെയ്പ്പ് എടുക്കുന്നതുമൊക്കെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. കരച്ചിലും ബഹളവുമായിരിക്കും മിക്ക കുട്ടികളും. എന്നാല്‍ ചില ഡോക്ടര്‍മാരുടെ അടുത്ത് കുട്ടികള്‍ പെട്ടെന്ന് ഇണങ്ങുന്നത് കാണാം. അത്തരത്തിലൊരു ഡോക്ടറിന്റെ കുഞ്ഞിന്റെയും വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് രക്തമെടുക്കുകയാണ് ഈ ഡോക്ടര്‍. കുഞ്ഞിന്റെ കൈകളില്‍ പിടിച്ച് മുഖത്ത് നോക്കി പാട്ടുപാടി ശ്രദ്ധ തിരിക്കുകയാണ് ഡോക്ടര്‍. പാട്ടില്‍ മുഴുകിയിരിക്കുന്ന കുഞ്ഞ്. ഷാനോന്‍ വെമിസ് എന്നയാളാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കുത്തിവെയ്ക്കുന്നത് പോലും അറിയാതെ പാട്ടില്‍ മുഴുകിയിരിക്കുകയാണ് കുഞ്ഞ്. 

ഡോക്ടര്‍ റയാന്‍ കോറ്റസി ആണീ പാട്ടുകാരന്‍. സാധാരണ രക്തം പരിശോധിക്കുമ്പോള്‍ മകള്‍ അസ്വസ്ഥയാകാറുണ്ടെന്നും ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രതികരണമെന്നും അച്ഛന്‍ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...