അമ്മയെ പിടിച്ചോണ്ട് പോയി; കണ്ണ് വിരിയാത്ത നായക്കുട്ടിൾക്ക് തണലായി ഡ്രൈവര്‍മാർ

trivandrum-puppies
SHARE

നായപിടുത്തക്കാര്‍ കണ്ണില്‍ ചോരയില്ലാത്ത പെരുമാറിയതോടെ തിരുവനന്തപുരത്ത് അനാഥരാക്കപ്പെട്ടത് കണ്ണുപോലും വിരിയാത്ത അഞ്ചുനായക്കുട്ടികളാണ്. പ്രസവിച്ച് രണ്ടു മണിക്കൂര്‍ കഴിയും മുമ്പെ തള്ളപ്പട്ടിയെ കോര്‍പറേഷന്‍കാര്‍ പിടിച്ചുകൊണ്ടുപോയതോടെ ആരോരുമില്ലാതായ കുഞ്ഞുങ്ങള്‍ക്ക് ടാക്സി ഡ്രൈവര്‍മാരാണിപ്പോള്‍ കാവല്‍. മനുഷ്യപ്പറ്റ് തോന്നിയെങ്കിലും തള്ളപ്പട്ടിയെ തിരിച്ചുവിടണമെന്നാണ് കോര്‍പറേഷനോടുള്ള ഇവരുടെ അപേക്ഷ.   

അമ്മയുടെ ചൂട് തേടിയാണ് ഈ കരച്ചില്‍. പ്രസവിച്ച് രണ്ടുമണിക്കൂര്‍പോലും കഴിയും മുമ്പെ  കോര്‍പ്പറേഷനിലെ പട്ടിപിടുത്തക്കാര്‍ തള്ളപ്പട്ടിയെ വന്ധ്യംകരണത്തിനായി പിടിച്ചുകൊണ്ടുപോയി. പ്രസവിച്ച നായയാണെന്ന് പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. അന്നുമുതല്‍ നിര്‍ത്താതെ കരച്ചിലാണ് ഈ അഞ്ചുപേരും. തൊട്ടടുത്തള്ള ടാക്സി ഡ്രൈവര്‍മാരാണ് അഞ്ചുപേര്‍ക്കും ഈ മരത്തണലില്‍ താമസമൊരുക്കിയത്. ഏതും നിമിഷവും ഇവരുടെ കണ്ണും ശ്രദ്ധയുമെല്ലാം ഈ മരത്തിന്റ ചുവട്ടിലാണ്.

രാത്രിയും പകലും പട്ടിക്കു‍ഞുങ്ങള്‍ക്കൊപ്പമുണ്ട് ഇവരും. കൂട്ടത്തില്‍ ഒരെണ്ണത്തിനെ വളര്‍ത്താനായി കൊണ്ടുപോയി. മറ്റുള്ളവര്‍ക്കും ആവശ്യക്കാരുണ്ടെങ്കിലും തള്ളപ്പട്ടിയെ കോര്‍പറേഷന്‍കാര്‍ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടാക്സി ഡ്രൈവര്‍മാര്‍. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...