ജഴ്സിയുമായി ഉണ്ണി മുകുന്ദന്‍; പന്തുകളുമായി സ്പാനിഷ് കോച്ച്; സ്നേഹപ്രവാഹം

foot-ball2
SHARE

മിഠായിപ്പൈസയിൽ നിന്നും പണം സ്വരുക്കൂട്ടി ഫുട്ബോളും ജഴ്സിയും വാങ്ങാൻ മീറ്റിങ്ങുകൂടിയ കുട്ടിക്കൂട്ടത്തെ കേരളമാകെ വാല്‍സല്യത്തോടെയാണ് എതിരേറ്റത്.  ഗൗരവം വിടാതെയുള്ള ആ മീറ്റിങ്ങും അതിലെ സുപ്രധാന അജണ്ടയും സോഷ്യൽ ലോകം ഏറ്റെടുക്കുമ്പോൾ കുട്ടിപ്പട്ടാളത്തെ തേടി അവർ ആഗ്രഹിച്ച സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോൾ പ്രേമികളായ ആ കുഞ്ഞുങ്ങൾക്കു വേണ്ട പന്തുകളും ജഴ്സികളും സ്പോൺസർ ചെയ്തിരിക്കുകയാണ് ഒരു കൂട്ടം സുമനസുകളാണ്. 

അക്കൂട്ടത്തിൽ സ്പാനിഷ് കോച്ച് ടിനോ മുതൽ ഉണ്ണി മുകുന്ദൻ വരെയുണ്ട്. ചുരുക്കം പറഞ്ഞാൽ മിഠായി മേടിക്കാനുള്ള പൈസ ഇനി പന്തിനായി ചേർത്തു വയ്ക്കേണ്ട എന്ന് സാരം. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ആ കുഞ്ഞുങ്ങൾക്ക് കിട്ടിയത് ഏഴ് ഫുട്ബോളും പതിനഞ്ചോളം ജഴ്സികളും. കുട്ടികളെ കാണാൻ സ്പാനിഷ് പരിശീലകൻ ടിനോ നേരിട്ട് എത്തുകയും ചെയ്തു.  കുട്ടികൾ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളി കാണാൻ കൊച്ചിയിൽ എത്തുന്നുണ്ട്.

നാട്ടിൻപുറത്തെ കുട്ടികൂട്ടത്തിന്റെ യോഗം ലോകത്തിനു മുന്നിലേക്കെത്തിച്ചത് സാമൂഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരായിരുന്നു. നിലമ്പൂർ മമ്പാട് പുളിക്കളോടിയിലെ കുട്ടിക്കൂട്ടത്തിന്റെ യോഗമായിരുന്നു നിഷ്ക്കളങ്കതയും സംഘാടന മികവും കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...