'മാൻ' എന്നു തിരഞ്ഞാൽ മലയാളി; പുരുഷന്റെ പ്രതിരൂപം ഈ യുവാവ്; വിക്കിപീഡിയ ഫോട്ടോക്കു പിന്നിൽ?

'മാൻ' എന്നു വിക്കിപീഡയയില്‍ സേർച്ച് ചെയ്താൽ ലഭിക്കുന്ന ചിത്രം മലയാളിയുടേത്. ഒപ്പം, ഒരു കുറിപ്പും. ലോകത്ത് പുരുഷന്റെ പ്രതിരൂപം താടിവച്ച മലയാളി യുവാവ് ആണോ എന്നാണ് പലരുടെയും ചോദ്യം. ഏതായാലും സംഗതി ഹിറ്റാണ്. അബി പുത്തൻപുരപുരക്കൽ എന്ന താടിക്കാരന്‍ മലയാളിയുടെ ചിത്രം ആണ് 'മാൻ' എന്ന പദം സേര്‍ച്ച് ചെയ്യുമ്പോഴുള്ള വിക്കിപീഡിയ പേജിൽ പ്രത്യക്ഷപ്പെടുന്നത്. 

ട്വിറ്റർ ഉപഭോക്താക്കളിൽ ഒരാളാണ് സംഭവം പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. പുരുഷന്മാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് അവർ സേർച്ചിങ് നടത്തിയത്. എന്നാൽ ആ വിവരങ്ങൾക്കൊപ്പം നൽകിയ ചിത്രമാണ് കൂടുതൽ ചര്‍ച്ചകളിലേക്ക് നയിച്ചത്. എന്തിന് ഈ ചിത്രം എന്ന ആശ്ചര്യമാണ് പലർക്കും.