മൂന്ന് ചക്രമുള്ള ബൈക്ക്; ഗീയറിനൊപ്പം റിവേഴ്സ് ഗീയറും; കൊച്ചിയിലെ താരം

three-wheel-bike
SHARE

മൂന്നു ചക്രമുള്ള ബൈക്ക്. കൊച്ചിക്കാർക്ക് അമ്പരപ്പ് സമ്മാനിക്കുകയാണ് ഇൗ വാഹനം. കഴിഞ്ഞ ദിവസം മട്ടാഞ്ചേരി ജോയിന്റ് ആർടി ഓഫീസിൽ താൽക്കാലിക പെർമിറ്റ് എടുക്കാനാണ് എത്തിയത്. ദുബായിൽ നിന്ന് ചെങ്ങന്നൂർ മോടിയിടത്തിൽ ബാബു ജോണാണ് 40 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് താ‍ൽക്കാലിക റജിസ്ട്രേഷന് വേണ്ടി ഇവിടെ എത്തിച്ചത്. പ്രവാസി വ്യവസായിയായ ബാബു ജോൺ 14 മാസം മുൻപാണ് ബൈക്ക് കൊച്ചിയിൽ എത്തിച്ചത്.

42 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന് പറഞ്ഞതോടെ കമ്മിഷണർക്ക് അപ്പീൽ നൽകിയെങ്കിലും അത് തള്ളി. പിന്നീട് ബെംഗളൂരു അപ്പലേറ്റ് കോടതിയിൽ നിന്ന് ഡ്യൂട്ടി 24 ലക്ഷം രൂപയായി കുറച്ചതോടെയാണ് ബൈക്ക് പുറം ലോകം കണ്ടത്. 10,000 രൂപ അടച്ചാണ് താൽക്കാലിക റജിസ്ട്രേഷൻ എടുത്തത്. ഇന്ന് എറണാകുളം ആർടി ഓഫിസിൽ ബൈക്ക് റജിസ്റ്റർ ചെയ്യും.

ഹോണ്ടയുടെ ക്രൂസർ ബൈക്ക് ഗോൾഡ് വിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ് റോഡ്സ്മിത് നിർമിച്ചത്. ജപ്പാനിൽ നിർമിത വാഹനം യുഎസിൽ കസ്റ്റമൈസേഷൻ നടത്തി ദുബായിൽ എത്തിച്ചു. ഇവിടെ നിന്നു കപ്പൽമാർഗം 14 മാസങ്ങൾക്കു മുൻപു കൊച്ചിയിൽ എത്തിച്ചെങ്കിലും ഡ്യൂട്ടി അടയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്നു വാഹനം വിട്ടുകിട്ടിയിരുന്നില്ല. ബൈക്ക് കസ്റ്റമൈസേഷൻ നടത്തിയാണ് മൂന്നു ചക്രങ്ങളുള്ള മോഡലാക്കി മാറ്റിയത്.  ഗീയറുകൾക്കു പുറമെ റിവേഴ്സ് ഗീയറും ഇൗ ബൈക്കിനുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...